ഹായ്,
സർവേയിൽ പങ്കാളിത്തം താരതമ്യേന കുറവായിരുന്നു. എങ്കിലും തർജ്ജമയിൽ തെറ്റുകൾ കണ്ടെത്തിയാൽ
എപ്രകാരം അത് ശരിയാക്കാം എന്നോ അല്ലെങ്കിൽ ശരിയാക്കാൻ എവിടെ ആവശ്യപ്പെടാം എന്നതിലോ
ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നു തോന്നുന്നു. പരിഭാഷയിലെ തെറ്റുകൾ മറ്റുപയോക്താക്കളുടെ
കണ്ണിൽ
പെടുന്ന എവിടെയും അറിയിക്കാം. ഈ മെയിലിങ് ലിസ്റ്റിലോ, വിക്കിപീഡിയയുടെ പഞ്ചായത്തിലോ
ആകും കൂടുതൽ ഉചിതം. തെറ്റ് കണ്ടെത്തിയാൽ അത് പറയുന്നതിൽ മടി കാണിക്കേണ്ടതില്ല. ഒപ്പം
കോമൺസ്
<http://commons.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE?uselang=ml>
പോലുള്ള സംരംഭങ്ങളിലും ചിലപരിഭാഷകൾ നടക്കുന്നുണ്ട് (പ്രധാനമായും മലയാളം വിക്കിമീഡിയ
പദ്ധതികളിൽ മറ്റു ഭാഷകൾ ഉണ്ടാവുന്നത് കുറയ്ക്കുന്നതിനു വേണ്ടിയാണ് ചെയ്യുന്നത്, ഒരു ചിത്രം
<http://commons.wikimedia.org/wiki/File:Sikh_pilgrim_at_the_Golden_Temple_%28Harmandir_Sahib%29_in_Amritsar,_India.jpg?uselang=ml>,
നടത്തിയിട്ടുള്ള തർജ്ജമകളുടെ വർഗ്ഗം
<http://commons.wikimedia.org/wiki/Category:Commons_templates-ml?uselang=ml>).
അതിനാൽ ഇവയിലെല്ലാം തെറ്റുകൾ കാണുന്ന മുറയ്ക്ക് താങ്കൾക്ക് സ്വയം തിരുത്താവുന്നതോ,
മറ്റുപയോക്താക്കളെ അറിയിക്കാവുന്നതോ ആണ്. തർജ്ജമകൾ സ്വയം തിരുത്തുകയാണെങ്കിൽ അവ സമവായത്തിന്
വിധേയമാക്കാൻ കഴിയുന്നവയാണോ എന്ന് ആലോചിക്കുക. കഴിയുന്നവയല്ലെങ്കിൽ ചൂണ്ടിക്കാട്ടി,
സമവായം പ്രാപിച്ചതിനു ശേഷം മാത്രം തിരുത്തുക. മറ്റ് വിക്കിസംരംഭങ്ങൾ (ഉദാ: കോമൺസ്)
ഉപയോഗിക്കുമ്പോൾ Special:Preference- ൽ ചെന്ന് ഭാഷ മലയാളമാക്കി ക്രമീകരിക്കുക.
വിക്കിപീഡിയകളുടെ ഇന്റർഫേസ് മിക്കവാറും പരിശോധിക്കപ്പെടാറുണ്ടെങ്കിലും മറ്റു സംരംഭങ്ങൾ
അപ്രകാരമായിരിക്കണമെന്നില്ല. തെറ്റുകൾ തിരിച്ചറിയാൻ ഇത് സഹായിക്കും എന്നാണെന്റെ വിശ്വാസം.
നന്ദി
പ്രവീൺ
2010/8/23 praveenp<me.praveen(a)gmail.com>
> ഹായ്,
> മീഡിയവിക്കി തർജ്ജമ സർവേയിൽ വളരെ കുറച്ച് ആൾക്കാർ (പത്തോ ഇരുപതോ ഉപയോക്താക്കൾ) മാത്രമേ
ഇതുവരെ അഭിപ്രായം അറിയിച്ചിട്ടുള്ളു, മീഡിയവിക്കി തർജ്ജമ ഒന്നാന്തരമായതുകൊണ്ടാണ് അങ്ങനെ
സംഭവിച്ചതെന്ന് തോന്നുന്നില്ല ;-) . 24-നു (നാളെ) അവസാനിക്കും എന്ന് കണക്കാക്കിയാണ് തർജ്ജമ
സർവേ തുടങ്ങിയത്. അതുകൊണ്ട് താങ്കളുടെ ആത്മാർത്ഥമായ അഭിപ്രായം ഒരു പ്രാവശ്യം അറിയിക്കാൻ
മടിക്കേണ്ടതില്ല, (ഉപയോക്തൃനാമം നൽകണമെന്ന് ഒരു നിർബന്ധവുമില്ല).
>
> നന്ദി, ഓണാശംസകൾ
> പ്രവീൺ
>