ഹായ്,
സർവേയിൽ പങ്കാളിത്തം താരതമ്യേന കുറവായിരുന്നു. എങ്കിലും തർജ്ജമയിൽ തെറ്റുകൾ കണ്ടെത്തിയാൽ എപ്രകാരം അത് ശരിയാക്കാം എന്നോ അല്ലെങ്കിൽ ശരിയാക്കാൻ എവിടെ ആവശ്യപ്പെടാം എന്നതിലോ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നു തോന്നുന്നു. പരിഭാഷയിലെ തെറ്റുകൾ മറ്റുപയോക്താക്കളുടെ കണ്ണിൽ പെടുന്ന എവിടെയും അറിയിക്കാം. ഈ മെയിലിങ് ലിസ്റ്റിലോ, വിക്കിപീഡിയയുടെ പഞ്ചായത്തിലോ ആകും കൂടുതൽ ഉചിതം. തെറ്റ് കണ്ടെത്തിയാൽ അത് പറയുന്നതിൽ മടി കാണിക്കേണ്ടതില്ല. ഒപ്പം കോമൺസ് പോലുള്ള സംരംഭങ്ങളിലും ചിലപരിഭാഷകൾ നടക്കുന്നുണ്ട് (പ്രധാനമായും മലയാളം വിക്കിമീഡിയ പദ്ധതികളിൽ മറ്റു ഭാഷകൾ ഉണ്ടാവുന്നത് കുറയ്ക്കുന്നതിനു വേണ്ടിയാണ് ചെയ്യുന്നത്, ഒരു ചിത്രം, നടത്തിയിട്ടുള്ള തർജ്ജമകളുടെ വർഗ്ഗം). അതിനാൽ ഇവയിലെല്ലാം തെറ്റുകൾ കാണുന്ന മുറയ്ക്ക് താങ്കൾക്ക് സ്വയം തിരുത്താവുന്നതോ, മറ്റുപയോക്താക്കളെ അറിയിക്കാവുന്നതോ ആണ്. തർജ്ജമകൾ സ്വയം തിരുത്തുകയാണെങ്കിൽ അവ സമവായത്തിന് വിധേയമാക്കാൻ കഴിയുന്നവയാണോ എന്ന് ആലോചിക്കുക. കഴിയുന്നവയല്ലെങ്കിൽ ചൂണ്ടിക്കാട്ടി,  സമവായം പ്രാപിച്ചതിനു ശേഷം മാത്രം തിരുത്തുക. മറ്റ് വിക്കിസംരംഭങ്ങൾ (ഉദാ: കോമൺസ്) ഉപയോഗിക്കുമ്പോൾ Special:Preference- ൽ ചെന്ന് ഭാഷ മലയാളമാക്കി ക്രമീകരിക്കുക. വിക്കിപീഡിയകളുടെ ഇന്റർഫേസ് മിക്കവാറും പരിശോധിക്കപ്പെടാറുണ്ടെങ്കിലും മറ്റു സംരംഭങ്ങൾ അപ്രകാരമായിരിക്കണമെന്നില്ല. തെറ്റുകൾ തിരിച്ചറിയാൻ ഇത് സഹായിക്കും എന്നാണെന്റെ വിശ്വാസം.

നന്ദി
പ്രവീൺ
2010/8/23 praveenp <me.praveen@gmail.com>
  
ഹായ്,
മീഡിയവിക്കി തർജ്ജമ സർവേയിൽ വളരെ കുറച്ച് ആൾക്കാർ (പത്തോ ഇരുപതോ ഉപയോക്താക്കൾ) മാത്രമേ ഇതുവരെ അഭിപ്രായം അറിയിച്ചിട്ടുള്ളു, മീഡിയവിക്കി തർജ്ജമ ഒന്നാന്തരമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് തോന്നുന്നില്ല ;-) . 24-നു (നാളെ) അവസാനിക്കും എന്ന് കണക്കാക്കിയാണ് തർജ്ജമ സർവേ തുടങ്ങിയത്. അതുകൊണ്ട് താങ്കളുടെ ആത്മാർത്ഥമായ അഭിപ്രായം ഒരു പ്രാവശ്യം അറിയിക്കാൻ മടിക്കേണ്ടതില്ല, (ഉപയോ�
�്തൃനാമം നൽകണമെന്ന് ഒരു നിർബന്ധവുമില്ല).

നന്ദി, ഓണാശംസകൾ
പ്രവീൺ