I am congratulating this eco-friendly (ecologically and economically
friendly) suggestion.
എക്കോഫ്രണ്ട്ലി എന്ന് മലയാളത്തില്‍ എഴുതിയാല്‍ ബ്രാക്കറ്റില്‍
കൊടുത്തിരിക്കുന്ന ഇംഗ്ലീഷും മലയാളലിപിയിലെഴുതേണ്ടിവരുമല്ലോ. അതത്ര സുഖകരമായി
തോന്നാത്തതിനാലാണ് അഭിനന്ദനം ഇംഗ്ലീഷിലാക്കിയത്. ക്ഷമിക്കണം.
ജോസാന്റണി
2012/11/30 Adv. T.K Sujith <tksujith(a)gmail.com>
ഡിസംബര്‍ 21 ന് നമ്മള് വീക്കിപീഡിയയ്ക്ക് പിറന്നാള്‍ സമ്മാനങ്ങള്‍
നല്‍കേണ്ടേ ?
അന്നേ ദിവസം എല്ലാവര്ക്കും വിക്കിപീഡിയയില്‍ ഒത്തുകൂടിയാലോ....
ഓഫ്ലൈന് പരിപാടികളെല്ലാം അന്ന് മാറ്റിവെയ്കാം.
ഓണ്‍ലൈനായി പരമാവധി കാര്യങ്ങള്‍ ചെയ്യാം.
വിക്കിപീഡിയ ആഗ്രഹിക്കുന്ന പിറന്നാള്‍ സമ്മാനം എന്താവും? പരമാവധി
എഡിറ്റുകളാവില്ലേ ?
പരമാവധി ആളുകള്‍, കഴിയുമെങ്കില്‍ സജീവ വിക്കിമീഡിയന്മാരെല്ലാവരും തന്നെ അന്നേ
ദിവസം വിക്കിപീഡിയയിലുണ്ടാവണം.
ഏറ്റവും കൂടുതല്‍ ആളുകള്‍ വിക്കിപീഡിയ സന്ദര്‍ശിക്കുന്ന, ഏറ്റവും കൂടുതല്‍
ലേഖനങ്ങള്‍ എഴുതപ്പെടുന്ന, ഏറ്റവും കൂടുതല്‍ തിരുത്തുകള്‍ നടക്കുന്ന,
ഏറ്റവും കൂടുതല്‍ പുതിയ ഉപയോക്താക്കള്‍ ഉണ്ടാകുന്ന....
ഒരു ദിവസമായി ആ ദിവസം മാറ്റാന്‍ കഴിയുമോ എന്ന് നോക്കണം.
പിന്നെന്തൊക്കെ അന്നേ ദിവസം വിക്കിയില്‍ ചെയ്യാന്‍ കഴിയും ?
പിറന്നാള്‍ *സമ്മാനത്തിന്റെ
താളും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
* അതിന്റെ സംവാദം താളും സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായംപങ്കുവെയ്കുമല്ലോ
...
സുജിത്ത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l