ഡിസംബര്‍ 21 ന് നമ്മള്‍ വീക്കിപീഡിയയ്ക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കേണ്ടേ ?
അന്നേ ദിവസം എല്ലാവര്‍ക്കും വിക്കിപീഡിയയില്‍ ഒത്തുകൂടിയാലോ....
ഓഫ്‌ലൈന്‍ പരിപാടികളെല്ലാം അന്ന് മാറ്റിവെയ്കാം.
ഓണ്‍ലൈനായി പരമാവധി കാര്യങ്ങള്‍ ചെയ്യാം.
വിക്കിപീഡിയ ആഗ്രഹിക്കുന്ന പിറന്നാള്‍ സമ്മാനം എന്താവും? പരമാവധി എഡിറ്റുകളാവില്ലേ ?

പരമാവധി ആളുകള്‍, കഴിയുമെങ്കില്‍ സജീവ വിക്കിമീഡിയന്മാരെല്ലാവരും തന്നെ അന്നേ ദിവസം വിക്കിപീഡിയയിലുണ്ടാവണം.
ഏറ്റവും കൂടുതല്‍ ആളുകള്‍ വിക്കിപീഡിയ സന്ദര്‍ശിക്കുന്ന, ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ എഴുതപ്പെടുന്ന, ഏറ്റവും കൂടുതല്‍ തിരുത്തുകള്‍ നടക്കുന്ന,
ഏറ്റവും കൂടുതല്‍ പുതിയ ഉപയോക്താക്കള്‍ ഉണ്ടാകുന്ന....
ഒരു ദിവസമായി ആ ദിവസം മാറ്റാന്‍ കഴിയുമോ എന്ന് നോക്കണം. 

പിന്നെന്തൊക്കെ അന്നേ ദിവസം വിക്കിയില്‍ ചെയ്യാന്‍ കഴിയും ?
പിറന്നാള്‍ സമ്മാനത്തിന്റെ താളും അതിന്റെ സംവാദം താളും സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായംപങ്കുവെയ്കുമല്ലോ ...

സുജിത്ത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841