ആദ്യം ആ സർക്കാരു വക സൈറ്റുകളൊക്കെ ആർക്കെങ്കിലും വായിക്കാൻ കൊള്ളാവുന്ന
മലയാളത്തിൽ ആക്കട്ടെ.
ഇംഗ്ലീഷ് അറിയാത്ത പാവങ്ങൾക്കും ചട്ടങ്ങളും 'ഫാറങ്ങളും' ഓൺലൈനായി
പൂരിപ്പിക്കാൻ പറ്റട്ടെ.
സർക്കാർ വക 'വിവരങ്ങളൊക്കെ' മലയാളത്തിൽ തന്നെ തുറസ്സായി ലഭ്യമാക്കട്ടെ.
സർക്കാർ വെബ് സൈറ്റുകൾ യാതൊരു വിധ പ്രശ്നങ്ങളും പോരായ്മകളും ഇല്ലാതെ, 24
മണിക്കൂറും പൂർണ്ണസേവനസന്നദ്ധമായി ഇരിക്കട്ടെ.
ഏറ്റവും ചുരുങ്ങിയ ചെലവിലുള്ള ഇന്റർനെറ്റ് കണക്ഷനും വെബ് വഴിയുള്ള സർക്കാർ
വിവരണവിതരണവും ജനങ്ങളുടെ മൗലികാവകാശമായി പ്രഖ്യാപിക്കട്ടെ. പറ്റുമെങ്കിൽ,
പ്രത്യേക ഗേറ്റ്വേ വഴി, സർക്കാർ വക സൈറ്റുകൾ മാത്രമെങ്കിലും
സൗജന്യമായിത്തന്നെ കണക്റ്റ് ചെയ്യാവുന്ന വിധത്തിൽ ഇൻട്രാനെറ്റ്/സബ്നെറ്റ്
വരട്ടെ.
വിക്കിപീഡിയയെ അംഗീകരിക്കുന്നതും അതു വിപുലമാക്കാൻ സർക്കാർ ഉത്സാഹിക്കുന്നതും
നല്ലതുതന്നെ.
പക്ഷേ, അവിടെയും കരാറുകാരെക്കൊണ്ടു് കാര്യം നടത്താം എന്ന ഐഡിയയുണ്ടെങ്കിൽ അതു്
എളുപ്പം നടക്കാൻ പോകുന്നില്ല.
2013/5/29 Anoop Narayanan <anoop.ind(a)gmail.com>
ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളഭാഷയുടെ വികസനത്തിനായി കേരള
സർക്കാർ
അവതരിപ്പിക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതിയിൽ ഉയർന്നു വന്ന ഒരു നിർദ്ദേശം
"വിക്കിപ്പീഡിയയിൽ മലയാളം അധ്യായങ്ങളുടെ എണ്ണം രണ്ടു ലക്ഷം ആക്കുക" ആണെന്നു
ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ കണ്ടു. ഇതിന്റെ ഓൺലൈൻ പതിപ്പിന്റെ
സ്ക്രീൻഷോട്ട് ഇവിട <http://minus.com/lIAqG0AP4yolv>
ഇതെങ്ങനെയാണു നടപ്പിൽ വരുത്താനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച്
ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമോ?
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l