ഇംഗ്ലീഷിന്റെ പദാനുപദ പരിഭാഷകളേ മലയാളത്തിന് ശരിയായി ഉണ്ടാവാൻ പാടുള്ളു
എന്നുണ്ടോ. അതോ പടിഞ്ഞാറിന് മാത്രമേ ജ്യോതിശാസ്ത്രവിജ്ഞാനം ഉള്ളോ? ആകാശഗംഗ
എന്ന പദം ശരിയാണോ എന്നെനിക്കറിയില്ല. എന്നാലും ഇവിടെ "milky way"-യുടെ
രൂപത്തിൽ നിന്ന് അനുമാനിച്ചുണ്ടാക്കിയ പേര് ആവാനാണ് സാദ്ധ്യത എന്നാണ്
തോന്നുന്നത്. അവര് പാല് കിടക്കുന്ന വഴിയായി പേരിട്ടു, ഇവിടെ പതഞ്ഞൊഴുകുന്ന
നദിയായി പേരിട്ടു. അത്രയേ കാര്യമുണ്ടാകാനിടയുള്ളു.
On Sun 16 Sep 2012 06:26:05 PM IST, Prince Mathew wrote:
"സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ്
(ഗാലക്സി) ആകാശ ഗംഗ.
ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്."
ക്ഷീരപഥം --> Milkyway
സൗരയൂഥം --> Solar System
താരാപഥം --> Galaxy
പക്ഷേ ഈ "ആകാശഗംഗ" എന്ന പേര് എവിടെനിന്നു വന്നു എന്ന് ആർക്കെങ്കിലും
അറിയാമോ? ഏതെങ്കിലും പള്ളിക്കൂടം വാദ്ധ്യാന്മാരുടെ സൃഷ്ടിയാകുമോ? അതോ
"നക്ഷത്രാണാം ശശി" എന്നു പറയുന്നതു പോലെ ഇതും വല്ല ഗ്രന്ഥത്തിൽ നിന്ന്
കിട്ടിയതാണോ?
-- Prince.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l