*എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പൊന്നോണാശംസകൾ*.
പ്രിയപ്പെട്ടവരെ,
ഈ ഓണത്തിന് നമ്മുക്ക് ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ്
പ്രധാനപ്പെട്ട വിവരങ്ങളും വിക്കിയിൽ ചേർത്താലോ…!
2016-ലെ വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയയിലും ഇതര
വിക്കിമീഡിയസംരംഭങ്ങളിലും നടത്തിയ *ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു* എന്ന
പദ്ധതി ഓർമ്മയുണ്ടോ? അന്ന് വിക്കിയിൽ ആയിരത്തോളം വൈജ്ഞാനിക സ്വഭാവമുള്ള
സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ ചേർത്തിരുന്നു.
ഈ വർഷം മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളായ വിക്കിമീഡിയ
കോമൺസ്, വിക്കിഡാറ്റ, വിക്കിപാഠശാല തുടങ്ങിയ വിക്കിമീഡിയ പ്രോജക്റ്റുകളിലും
ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ ചേർത്തു സാംസ്കാരിക
പ്രാധാന്യമുള്ള ഉത്സവത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും എന്ന
ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ *വിക്കി ഓണത്തെ സ്നേഹിക്കുന്നു
<https://meta.wikimedia.org/wiki/Wiki_Loves_Onam>* എന്ന ഒരു വിക്കിപദ്ധതി
ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.
*ലക്ഷ്യം*:
- ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുക അല്ലെങ്കിൽ
നിലവിലുള്ളവ മെച്ചപ്പെടുത്തുകയും കൂടാതെ ഓണവുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ
ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.
- ആവശ്യമായ പ്രസ്താവനകൾ ചേർത്തു വിക്കിഡാറ്റ ഇനങ്ങൾ സൃഷ്ടിക്കുകയും /
മെച്ചപ്പെടുത്തുകയും ചെയ്യുക.
- ഓണവിഭവങ്ങളുടെ ശേഖരം സൃഷ്ടിക്കുക/അപ്ഡേറ്റ് ചെയ്യുക. പരമ്പരാഗത
ഓണവിഭവങ്ങൾ, പ്രത്യേകിച്ച് വിപുലമായ ഓണസദ്യ തയ്യാറാക്കുന്നതിൽ വായനക്കാരെ
നയിക്കാൻ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ, ചേരുവകളുടെ ലിസ്റ്റുകൾ, സ്വതന്ത്ര
ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
- വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര
ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിയിൽ എത്തിക്കുക.
*പരിപാടി*:
*വിക്കി ഓണത്തെ സ്നേഹിക്കുന്നു* [1]
*തീയ്യതി*: ഓഗസ്റ്റ് 28, 2023 മുതൽ സെപ്തംബർ 10, 2023 വരെ
*ആർക്കൊക്കെ പങ്കെടുക്കാം:* വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ
പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
*താങ്കൾ എടുത്ത ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ: അപ്ലോഡ്
മാന്ത്രികൻ
<https://commons.wikimedia.org/w/index.php?title=Special:UploadWizard&campaign=wlo_2023>*
*പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെറ്റാ താൾ കാണുക.
<https://meta.wikimedia.org/wiki/Wiki_Loves_Onam>*
എല്ലാവർക്കും ഒരിക്കൽകൂടി ഓണാശംസകൾ.
[1]
https://meta.wikimedia.org/wiki/Wiki_Loves_Onam - മെറ്റാ വിക്കി
[2]
https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_ഓണത്തെ_സ്നേഹിക്കുന്നു
[3]
https://commons.wikimedia.org/wiki/Commons:Wiki_Loves_Onam
സസ്നേഹം,
*Jinoy*
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*