എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു.
വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ
ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര
സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു
സമ്മേളനത്തിൽ തീരുമാനിച്ചത്. 2017ലെ പുസ്തകദിനത്തോടനുബന്ധിച്ച് ഈ ഏപ്രിൽ മാസം
മലയാളം വിക്കിപീഡിയയിൽ പുസ്തകദിന തിരുത്തൽ യജ്ഞം
<https://ml.wikipedia.org/wiki/വിക്കിപീഡിയ:പുസ്തകദിന_തിരുത്തൽ_യജ്ഞം-2017>
നടത്തുന്നു. ലോകത്തെ പ്രശസ്തമായ പുസ്തകങ്ങളെക്കുറിച്ചും
രചയിതാക്കളെക്കുറിച്ചും പ്രസാധകരെകുറിച്ചുമുള്ള ലേഖനങ്ങൾ മലയാളം
വിക്കിപീഡിയയിൽ എഴുതി ഈ സംരംഭത്തിന്റെ ഭാഗമാകാം.
Manoj.K/മനോജ്.കെ
www.manojkmohan.com