പ്രിയ പത്രാധിപര്‍,
വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വിക്കിതിരുത്തല് യജ്ഞം സംഘടിപ്പിക്കുന്നു.
അതിന്റെ പത്രക്കുറിപ്പ് ഇതോടൊപ്പം പേജ്മേക്കര്‍, പി.ഡി.എഫ് ഫയലുകളായി
നല്‍കിയിട്ടുണ്ട്.
ദയവായി താങ്കളുടെ മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിക്കുമല്ലോ
അഡ്വ. ടി.കെ. സുജിത്ത്
ജനറല്‍ കണ്‍വീനര്‍, വിക്കിസംഗമോത്സവം
(പത്രക്കുറിപ്പ് )
വിക്കിസംഗമോത്സവം - 2013
തിരുത്തല്‍ യജ്ഞം
കേരളപ്പിറവി ദിനത്തില്‍ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണവും
ഉള്ളടക്കവും വര്‍ദ്ധിപ്പിക്കാനുമുള്ള തിരുത്തല്‍ യജ്ഞത്തിന് തുടക്കമാകുന്നു.
2013 ഡിസംബര്‍ 21 മുതല്‍ 23 വരെ ആലപ്പുഴയില്‍ നടക്കുന്ന മലയാളം
വിക്കിസമൂഹത്തിന്റെ വാര്‍ഷിക സഗമമായ വിക്കിസംഗമോത്സവം - 2013 നോടനുബന്ധിച്ചാണ്
ഈ പരിപാടി നടത്തുന്നത്. പതിനാല് പ്രമുഖ ഇന്ത്യന്‍ ഭാഷാവിക്കിപീഡിയകളില്‍
നിന്നുമുള്ള പ്രതിനിധികള്‍ ഒത്തുചേരുന്നവിധത്തില് ഇന്ത്യയില്‍ ആദ്യമായി
നടക്കുന്ന പ്രാദേശിക വിക്കിസംഗമം എന്നതാണ് ഈ വര്‍ഷത്തെ
വിക്കിസംഗമോത്സവത്തിന്റെ പ്രത്യേകത.
ഇതിന്റെ ഭാഗമായി, വിക്കിപദ്ധതികളുടെ ഉള്ളടക്കത്തിന് എണ്ണവും ഗുണവും
വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഉപയോക്താക്കളെ വിക്കിപദ്ധതികളിലേക്ക്
ആകര്ഷിക്കാനുമായിട്ടാണ് തിരുത്തല്‍ യജ്ഞം സംഘടിപ്പിക്കുന്നത്. വിവിധ
ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ പ്രത്യേകം തെരഞ്ഞെടുത്ത മേഖലകളിലെ ലേഖനങ്ങള്‍
ഉള്പ്പെടുത്തവാനും നിലവിലുള്ള ലേഖനങ്ങള്‍ പുഷ്ടിപ്പെടുത്തുവാനുമുള്ള ഈ
കൂട്ടായ ശ്രമം നവംബര്‍ ഒന്നിനുതുടങ്ങി മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം
പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 ന് അവസാനിക്കും. വിക്കിസംഗമോത്സവത്തില്‍
എത്തുന്ന പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലും പന്ത്രണ്ട് ഇന്ത്യന്‍
ഭാഷകളിലെ വിക്കിപീഡിയകളിലും കേരളത്തെയും മലയാളത്തെയും സംബന്ധിച്ച ലേഖനങ്ങള്‍
ചേര്‍ക്കുന്നതാണ് ഈ തിരുത്തല്‍ യജ്ഞത്തിന്റെ പ്രധാനഭാഗം.
ഈ വര്‍ഷത്തെ തിരുത്തല്‍ യജ്ഞത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന പ്രത്യേക
വിഷയങ്ങള്‍ ഇവയാണ്
-
മലയാള ഭാഷയും സാഹിത്യവും
-
തണ്ണീര്‍ത്തടങ്ങള്‍, കാലാവസ്ഥ, പരിസ്ഥിതി
-
ആലപ്പുഴ - ചരിത്രവും ഭൂമിശാസ്ത്രവും
-
ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, ജില്ലകള്‍, ലോക്സഭാമണ്ഡലങ്ങള്
-
ലോകരാഷ്ട്രങ്ങള്‍, സംഘടനകള്‍
നവംബര്‍ 1 ന് വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്ക്കായുള്ള രജിസ്ട്രേഷനും ഇതോടൊപ്പം ആരംഭിക്കും. കൂടുതല്‍
വിവരങ്ങള്‍ക്ക്
www.mlwiki.in എന്ന വെബ്സൈറ്റോ
www.ml.wikipedia.org/wiki/WP:WS2013 എന്ന വിക്കിതാളോ സന്ദര്‍ശിക്കുക.
9400203766, 9747014264 എന്നീ നമ്പരുകളില്‍ നേരിട്ട് വിളിച്ചും വിവരങ്ങള്‍
തേടവുന്നതാണ്.
വിശ്വസ്തതയോടെ
അഡ്വ. ടി.കെ. സുജിത്
(9846012841) ജനറല്‍ കണ്‍വീനര്‍ വിക്കിസംഗമോത്സവം
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841