അമൂർത്തീകരണം (abstraction) / അമൂർത്തബീജഗണിതം (abstract algebra)
/അമൂർത്തീകൃതം (abstract) എന്നിങ്ങനെയാണു് ശരിയായി വേണ്ടത്.
ആശയപരമായി മാത്രം അസ്തിത്വമുള്ള, സൈദ്ധാന്തികമായി മാത്രം ചിന്തിക്കാവുന്ന,
വസ്തുനിഷ്ഠമായി ഉദാഹരിക്കേണ്ടതില്ലാത്ത, മൂർത്തീകരണം അസാദ്ധ്യമോ അനാവശ്യമോ ആയ
ശാസ്ത്രവിഷയങ്ങളെയാണു് abstract എന്നു ചേർത്ത് വിളിക്കുന്നതു്. ആ നിലയ്ക്കു്
ഇതേ വാക്കുതന്നെയാണു് ഉപയോഗിക്കേണ്ടതു്.
അതുപോലെ, രണ്ടോ മൂന്നോ ചെറിയ വരകൾ കൊണ്ട് ഒരാളുടെയോ വസ്തുവിന്റെയോ
ആശയത്തിന്റെയോ ചിത്രീകരണം നടത്തുക എന്നത് abstract art-ന്റെ ഉദാഹരണമാണു്.
Abstraction എന്നാലും ഇതേ അർത്ഥം തന്നെ വരും. ഏതെങ്കിലും വിഷയത്തിന്റെ സത്ത
മാത്രം ബാക്കിനിർത്തി ഉപകരണങ്ങളും (Demonstrative objects and elements)
ഉദാഹരണങ്ങളും (illustrations and examples) അടങ്ങിയ മറ്റു വിശദാംശങ്ങൾ
ഒഴിവാക്കുന്നതിനെയാണു് abstraction എന്നു പറയുന്നതു്.
2010/5/18 Raziman T V <razimantv(a)gmail.com>
ഗണിതശാസ്ത്രത്തില്‍ ഇതേ അര്‍ത്ഥമാണെന്നാണ്
മനസ്സിലാക്കുന്നത്
-റസിമാന്‍ ടി വി
2010/5/18 MAHESH MANGALAT <maheshmangalat(a)gmail.com>om>:
അമൂര്ത്തവത്കരണം എന്നതാണ് സാധാരണനിലയില്‍ ആ
വാക്കിന്റെ മലയാളം. പക്ഷെ
ഗണിതശാസ്ത്രത്തില്‍ ഇതു് തന്നെയാണോ വിവക്ഷ എന്നു് സംശയമുണ്ട്. അതിനാല്‍
വിവേചനരഹിതമായി എല്ലായിടത്തും ഒരു വിവര്‍ത്തനം തന്നെ ഉപയോഗിക്കുന്നത്
ആശയവ്യക്തതയ്ക്ക് തടസ്സമാവും.
മഹേഷ് മംഗലാട്ട്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l