മുതിർന്ന മലയാളം വിക്കിപീഡിയരിൽ ഒരാളായ ഉപയോക്താവ്:Babug
<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
ഇന്നലെ രാത്രി അന്തരിച്ച വിവരം ഖേദപൂർവ്വം അറിയിക്കട്ടെ. ബാബുജി എന്നാണു്
അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്ന മലയാളം വിക്കിപീഡിയരുടെ ഇടയിൽ അദ്ദേഹം
അറിയപ്പെട്ടിരുന്നത്. ജി. ബാലചന്ദ്രൻ എന്ന് യഥാർത്ഥ നാമം.
അദ്ദേഹത്തിന്റെ ഉപയൊക്തൃ താളിൽ
<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
അദ്ദെഹം തന്നെ കുറിച്ച് തന്നെ എഴുതിയിരിക്കുന്നത് ഇങ്ങനെ:
- പേര് : ജി. ബാലചന്ദ്രൻ
- സ്ഥലം : വടക്കൻ പറവൂർ
- ജില്ല : എറണാകുളം
- ജോലി : വിരമിച്ച പട്ടാളക്കാരൻ
- ജനന തിയതി : 14-10-1938
2008-ൽ അദ്ദേഹം മലയാളം വിക്കിപീഡിയയിൽ അംഗത്വംമെടുത്ത് അതിൽ സംഭാവനകൾ നൽകാൻ
തുടങ്ങിയ നാൾ മുതൽ അദ്ദേഹവുമായി പല കാര്യങ്ങൾക്കായി വിക്കിയിലൂടെയും,
ഫോണിലൂടെയും, നേരിട്ടും ഒക്കെ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു തവണ വീട്ടിൽ
പോയി കാണാനും പറ്റി.
സർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള ലേഖനങ്ങൾ ടൈപ്പ് ചെയ്ത് മലയാളം വിക്കിപീഡിയയിൽ
ചേർത്ത് കൊണ്ടാണൂ് അദ്ദേഹം തന്റെ വിക്കി സംഭാന തുടങ്ങിയത്
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%…>.
ആദ്യം പകർപ്പവകാശ സംശയം ഉണ്ടായിരുന്നു എങ്കിലും, ബാബുജി എഡിറ്റിങ് തുടങ്ങി
അല്പം നാൾ കഴിഞ്ഞപ്പോൾ സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയതിനാൽ
അദ്ദേഹത്തിനു് പിന്നീട് ആ പദ്ധതി സംശയലെശമെന്യേ മുൻപോട്ട് കൊണ്ടു പോകാൻ പറ്റി.
മാത്രമല്ല സർവ്വവിജ്ഞാനകോശം സ്വതന്ത്രമാക്കി കഴിഞ്ഞപ്പോൾ അത് വിക്കിപീഡിയയിൽ
ചേർക്കാനുള്ള വിക്കിപദ്ധതി തുടങ്ങിയപ്പോൾ അതിന്റെ ഏറ്റവും മുൻപിൽ അദ്ദേഹം
ഉണ്ടായിരുന്നു. ആ വിക്കിപദ്ധതിയ്ക്കായി സർവ്വവിജ്ഞാനകോശത്തിന്റെ പ്രിന്റഡ്
പതിപ്പുകൾ നോക്കി ലേഖനങ്ങളുടെ ഒരു പട്ടിക
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
അദ്ദേഹം തയ്യാറാക്കിയിരുന്നു.
പിന്നീട് സർവ്വവിജ്ഞാനകോശത്തിനു് പുറമെ തനിക്ക് താല്പര്യമുള്ള വിവിധ
വിഷയങ്ങളിൽ തനത് ലേഖനങ്ങളും അദ്ദേഹം മലയാളം വിക്കിപീഡിയയിൽ നടത്തിയിട്ടുണ്ട്.
മലയാള സിനിമകളെ പറ്റിയുള്ള ധാരാളം ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
2008 മാർച്ച് 6 നു് മലയാളം വിക്കി എഡിറ്റിങ് തുടങ്ങിയ അദ്ദേഹം അവസാന എഡിറ്റ്
ചെയ്തത് 2014 ഒക്ടോബർ 18 നാണൂ്. 6.5 വർഷത്തിനുമേൽ നീണ്ടു നിന്ന
വിക്കിപ്രവർത്തനത്തിനു്
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%…>
ഇടയിൽ അദ്ദേഹം മൊത്തം 7,655 തിരുത്തലുകൾ
<https://tools.wmflabs.org/xtools-ec/index.php?user=Babug&lang=ml&wiki=wikip…>
മലയാളം വിക്കിപീഡിയയിൽ നടത്തി.
1935 ലേഖനങ്ങളാണു്
<https://tools.wmflabs.org/xtools/pages/?user=Babug&lang=ml&wiki=wikipedia&n…>
അദ്ദേഹം മലയാളം വിക്കിപീഡിയയിൽ സൃഷ്ടിച്ചത് എന്റെ ഊഹം വെച്ച് നിലവിൽ ഇത്
മലയാളം വിക്കിപീഡിയയിൽ റെക്കാർഡ് ആണെന്ന് തോന്നുന്നു.
മലയാളം വിക്കിപീഡിയയിൽ മാത്രമല്ല മലയാളം വിക്ഷ്ണറി, മലയാളം വിക്കിഗ്രന്ഥശാല,
വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, ഇംഗ്ലീഷ് വിക്കിപീഡിയ
<https://tools.wmflabs.org/xtools-ec/index.php?user=Babug&lang=ml&wiki=wikip…>
തുടങ്ങി ഇതര വിക്കിസംരംഭങ്ങളിലും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. 1935
ലെഖനങ്ങൾ സൃഷ്ടിച്ചതിനു് പുറമേ 350ൽ -പരം ചിത്രങ്ങളും അദ്ദേഹം വിക്കിമീഡിയയിൽ
സംഭാവന ചെയ്തിട്ടുണ്ട്.
പക്ഷാഘാതം വന്ന് ഒരിക്കൽ തളർന്ന് പൊയ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു
വന്നത് മലയാളം വിക്കിപീഡിയ ആണന്ന് അദ്ദേഹം പലപ്പൊഴും പറഞ്ഞിട്ടുണ്ട്.
Tory Read 201lൽ Growing Wikipedia: India Chronicles എന്ന പേരിൽ ഇന്ത്യയിലെ
വിക്കിപ്രവർത്തനങ്ങളെ പറ്റി ഡോക്കുമെന്റ് ചെയ്തപ്പോൾ അതിനായി അവർ ബാബുജിയേയും
സന്ദർശിച്ചിരുന്നു. ബാബുജിയുടെ വിക്കി അനുഭവത്തെ പറ്റി ആ ഡോക്കുമെന്റിൽ
<http://cis-india.org/internet-governance/india-chronicles.pdf> ഇങ്ങനെ
പറയുന്നു
> G. Balachandran, a septuagenarian who lives outside of Ernakulum in Kerala
> state, said that working on Malayalam Wikipedia helped him recover after a
> stroke left him paralyzed. “He’s much sharper now,” said his wife Jagadamma
> K. “He’s made a lot of new friends, and that’s been good for his health.”
മലയാളം വിക്കിസംരംഭങ്ങൾക്ക് ബാബുജിയുടെ വേർപാട് തീരാനഷ്ടമാണു്. എന്നാൽ വിവിധ
വിക്കികലിലൂടെയുള്ള അദ്ദേഹത്തിന്റെ സംഭാവനങ്ങൾ അനശ്വരമായി നിൽക്കും. അതിന്റെ
ഒക്കെ ഒപ്പം തന്നെ തന്റെ മകനെയും വിക്കിയിലെക്ക് കൂട്ടി കൊണ്ട് വന്നു. പ്രമുഖ
മലയാളം വിക്കിപീഡിയനായ ഡോ: അജയ് ബാലചന്ദ്രൻ
<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
ബാബുജിയുടെ മകനാണു്.
ബാബുജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തട്ടെ. ഒപ്പം ബാബുജിയുടെ വേർപാടിൽ
ദുഖാർത്തായിരിക്കുന്ന കുടുംബാംങ്ങളുടെ ദുഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു.
Shiju Alex
Dear Wikimedians all over the world,
One of our stalwarts at ml Wikimedia community, Wikiuser:BabuG
<https://ml.wikipedia.org/wiki/User:Babug> (
https://ml.wikipedia.org/wiki/User:Babug) expired yesterday night.
Despite having paralyzed due to a severe stroke and severely affected by
several subsequent health problems, he was guided to Wikipedia by his son,
Dr. Ajay, another prominent Malayalam Wikipedian, as a possible remedy to
escape perpetual loneliness.
His real world name was G. Balachandran.He was born on 14th October 1938 in
a small village off North Parur, Ernakulam District, Kerala, the
Southernmost state of India.He joined the Armed Forces Engineering College
and then continued to serve the Indian Armed forces for long many years.
He started contributing to Wikimedia, particularly to Malayalam Wikipedia,
in the year 2008.
His initial contributions to Malayalam Wikipedia were based upon a
pulp-converted digital Encyclopedia, released by the Government through
GFDL licence then. He continued to create even more full-featured articles
on his own, later. By 2014 October 18 - the day he edited last in
Wikipedia- he had 1935 full-blown articles initiated and expanded by
himself in ml.wikipedia.org. Besides, he also contributed more than 350
images to Wikimedia commons and a handsome amount of contributions to
Wikisource, Wikidata and Wiktionary.
He always attributed his renewed energy and life's aspirations to the
Wikimedia mission, for having returned to a meaningful life after a 20-year
long and frustrating solitude while constrained to an immobile chair. Ever
since 2008, he stood up and started walking and moving around. His was an
extreme example for us in Malayalam WP to showcase how Wikipedia can change
lives.
In almost all our Wikipedia Outreach sessions, we utilized this great
example to motivate and excite the newcomers to WP.
Tory Read mentioned about BabuG thus, in a document
<http://cis-india.org/internet-governance/india-chronicles.pdf>, a review
on the state of Indian Wikimedia Communities, in 2011:
G. Balachandran, a septuagenarian who lives outside of Ernakulum in Kerala
> state, said that working on Malayalam Wikipedia helped him recover after a
> stroke left him paralyzed. “He’s much sharper now,” said his wife Jagadamma
> K. “He’s made a lot of new friends, and that’s been good for his health.”
For us in Malayalam Wikipedia, today is a black day, for having lost a
great beacon on our voyage to ultimate openness and freedom in knowledge
and wisdom.
Yet, we feel, BabuG has made his life stamped immortal for ever and has
shown us the pathway we should follow in continuing our humble
contributions to the ultimate cause of mankind.
-ViswaPrabha
(On behalf of Malayalam Wikimedia Community)
http://ml.wikipedia.org
Indeed a great loss for malwiki family.
Regards
Prabha Chatterji
Sent from Samsung Mobile
<div>-------- Original message --------</div><div>From: Shiju Alex <shijualexonline(a)gmail.com> </div><div>Date:05/03/2015 19:00 (GMT+05:30) </div><div>To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org> </div><div>Subject: [Wikiml-l] അറിയിപ്പ് - ഉപയോക്താവ്:Babug </div><div>
</div>മുതിർന്ന മലയാളം വിക്കിപീഡിയരിൽ ഒരാളായ ഉപയോക്താവ്:Babug ഇന്നലെ രാത്രി അന്തരിച്ച വിവരം ഖേദപൂർവ്വം അറിയിക്കട്ടെ. ബാബുജി എന്നാണു് അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്ന മലയാളം വിക്കിപീഡിയരുടെ ഇടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജി. ബാലചന്ദ്രൻ എന്ന് യഥാർത്ഥ നാമം.
അദ്ദേഹത്തിന്റെ ഉപയൊക്തൃ താളിൽ അദ്ദെഹം തന്നെ കുറിച്ച് തന്നെ എഴുതിയിരിക്കുന്നത് ഇങ്ങനെ:
പേര് : ജി. ബാലചന്ദ്രൻ
സ്ഥലം : വടക്കൻ പറവൂർ
ജില്ല : എറണാകുളം
ജോലി : വിരമിച്ച പട്ടാളക്കാരൻ
ജനന തിയതി : 14-10-1938
2008-ൽ അദ്ദേഹം മലയാളം വിക്കിപീഡിയയിൽ അംഗത്വംമെടുത്ത് അതിൽ സംഭാവനകൾ നൽകാൻ തുടങ്ങിയ നാൾ മുതൽ അദ്ദേഹവുമായി പല കാര്യങ്ങൾക്കായി വിക്കിയിലൂടെയും, ഫോണിലൂടെയും, നേരിട്ടും ഒക്കെ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു തവണ വീട്ടിൽ പോയി കാണാനും പറ്റി.
സർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള ലേഖനങ്ങൾ ടൈപ്പ് ചെയ്ത് മലയാളം വിക്കിപീഡിയയിൽ ചേർത്ത് കൊണ്ടാണൂ് അദ്ദേഹം തന്റെ വിക്കി സംഭാന തുടങ്ങിയത്. ആദ്യം പകർപ്പവകാശ സംശയം ഉണ്ടായിരുന്നു എങ്കിലും, ബാബുജി എഡിറ്റിങ് തുടങ്ങി അല്പം നാൾ കഴിഞ്ഞപ്പോൾ സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയതിനാൽ അദ്ദേഹത്തിനു് പിന്നീട് ആ പദ്ധതി സംശയലെശമെന്യേ മുൻപോട്ട് കൊണ്ടു പോകാൻ പറ്റി. മാത്രമല്ല സർവ്വവിജ്ഞാനകോശം സ്വതന്ത്രമാക്കി കഴിഞ്ഞപ്പോൾ അത് വിക്കിപീഡിയയിൽ ചേർക്കാനുള്ള വിക്കിപദ്ധതി തുടങ്ങിയപ്പോൾ അതിന്റെ ഏറ്റവും മുൻപിൽ അദ്ദേഹം ഉണ്ടായിരുന്നു. ആ വിക്കിപദ്ധതിയ്ക്കായി സർവ്വവിജ്ഞാനകോശത്തിന്റെ പ്രിന്റഡ് പതിപ്പുകൾ നോക്കി ലേഖനങ്ങളുടെ ഒരു പട്ടിക അദ്ദേഹം തയ്യാറാക്കിയിരുന്നു.
പിന്നീട് സർവ്വവിജ്ഞാനകോശത്തിനു് പുറമെ തനിക്ക് താല്പര്യമുള്ള വിവിധ വിഷയങ്ങളിൽ തനത് ലേഖനങ്ങളും അദ്ദേഹം മലയാളം വിക്കിപീഡിയയിൽ നടത്തിയിട്ടുണ്ട്. മലയാള സിനിമകളെ പറ്റിയുള്ള ധാരാളം ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
2008 മാർച്ച് 6 നു് മലയാളം വിക്കി എഡിറ്റിങ് തുടങ്ങിയ അദ്ദേഹം അവസാന എഡിറ്റ് ചെയ്തത് 2014 ഒക്ടോബർ 18 നാണൂ്. 6.5 വർഷത്തിനുമേൽ നീണ്ടു നിന്ന വിക്കിപ്രവർത്തനത്തിനു് ഇടയിൽ അദ്ദേഹം മൊത്തം 7,655 തിരുത്തലുകൾ മലയാളം വിക്കിപീഡിയയിൽ നടത്തി.
1935 ലേഖനങ്ങളാണു് അദ്ദേഹം മലയാളം വിക്കിപീഡിയയിൽ സൃഷ്ടിച്ചത് എന്റെ ഊഹം വെച്ച് നിലവിൽ ഇത് മലയാളം വിക്കിപീഡിയയിൽ റെക്കാർഡ് ആണെന്ന് തോന്നുന്നു.
മലയാളം വിക്കിപീഡിയയിൽ മാത്രമല്ല മലയാളം വിക്ഷ്ണറി, മലയാളം വിക്കിഗ്രന്ഥശാല, വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങി ഇതര വിക്കിസംരംഭങ്ങളിലും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. 1935 ലെഖനങ്ങൾ സൃഷ്ടിച്ചതിനു് പുറമേ 350ൽ -പരം ചിത്രങ്ങളും അദ്ദേഹം വിക്കിമീഡിയയിൽ സംഭാവന ചെയ്തിട്ടുണ്ട്.
പക്ഷാഘാതം വന്ന് ഒരിക്കൽ തളർന്ന് പൊയ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് മലയാളം വിക്കിപീഡിയ ആണന്ന് അദ്ദേഹം പലപ്പൊഴും പറഞ്ഞിട്ടുണ്ട്.
Tory Read 201lൽ Growing Wikipedia: India Chronicles എന്ന പേരിൽ ഇന്ത്യയിലെ വിക്കിപ്രവർത്തനങ്ങളെ പറ്റി ഡോക്കുമെന്റ് ചെയ്തപ്പോൾ അതിനായി അവർ ബാബുജിയേയും സന്ദർശിച്ചിരുന്നു. ബാബുജിയുടെ വിക്കി അനുഭവത്തെ പറ്റി ആ ഡോക്കുമെന്റിൽ ഇങ്ങനെ പറയുന്നു
G. Balachandran, a septuagenarian who lives outside of Ernakulum in Kerala state, said that working on Malayalam Wikipedia helped him recover after a stroke left him paralyzed. “He’s much sharper now,” said his wife Jagadamma K. “He’s made a lot of new friends, and that’s been good for his health.”
മലയാളം വിക്കിസംരംഭങ്ങൾക്ക് ബാബുജിയുടെ വേർപാട് തീരാനഷ്ടമാണു്. എന്നാൽ വിവിധ വിക്കികലിലൂടെയുള്ള അദ്ദേഹത്തിന്റെ സംഭാവനങ്ങൾ അനശ്വരമായി നിൽക്കും. അതിന്റെ ഒക്കെ ഒപ്പം തന്നെ തന്റെ മകനെയും വിക്കിയിലെക്ക് കൂട്ടി കൊണ്ട് വന്നു. പ്രമുഖ മലയാളം വിക്കിപീഡിയനായ ഡോ: അജയ് ബാലചന്ദ്രൻ ബാബുജിയുടെ മകനാണു്.
ബാബുജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തട്ടെ. ഒപ്പം ബാബുജിയുടെ വേർപാടിൽ ദുഖാർത്തായിരിക്കുന്ന കുടുംബാംങ്ങളുടെ ദുഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു.
Shiju Alex
ഞാൻ വരാം,,, കൂടെ ആരെയെങ്കിലും കിട്ടുമോ...?
Best Regards,
*Sachin Lal Maladath*
Kannur
KL 670663, India.
Mobile: +91 9562 818 718 / +91 9497 517 517
wake me up,,, <http://twitter.com/lalsinbox> when you actually miss me...
<http://fb.com/meledath>
On Tue, Mar 3, 2015 at 5:31 PM, <wikiml-l-request(a)lists.wikimedia.org>
wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. മലയാളം വിക്കീപീഡിയ
> പഠനക്ലാസ്സ്
> (പ്രശോഭ് ജി.ശ്രീധര്‍)
>
>
> ---------- Forwarded message ----------
> From: "പ്രശോഭ് ജി.ശ്രീധര്‍" <prasobhgsreedhar(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 3 Mar 2015 15:09:56 +0530
> Subject: [Wikiml-l] മലയാളം വിക്കീപീഡിയ പഠനക്ലാസ്സ്
> സുഹൃത്തുക്കളെ,
> കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജില്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച ഒരു
> വിക്കീപീഡിയ പഠനക്ലാസ്സ് നടത്താന്‍ ആര്‍ക്കെങ്കിലും സൌകര്യപ്പെടുമെങ്കില്‍
> അറിയിക്കാമോ?
>
> *പ്രശോഭ് *
> *+919496436961**
> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>