സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവത്തിന്റെ ദേശീയ - ആഗോള പ്രചരണത്തിന്റെ ഭാഗമായി പരിപാടിയുടെ ഒരു
ഇംഗ്ലീഷ് താള് user:Netha
Hussain<https://meta.wikimedia.org/wiki/User:Netha_Hussain>
തുടങ്ങിയിട്ടുണ്ട്.
ഇവിടെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>കാണുന്ന
മലയാളം താളിലെ വിവരങ്ങള്‍ മെറ്റാ വിക്കിയിലെ ഇംഗ്ളീഷ്
താളിലേക്ക് <https://meta.wikimedia.org/wiki/WikiSangamotsavam-2013>വിവര്‍ത്തനം
ചെയ്ത് ചേര്‍ത്താല്‍ മതി.
ചെയ്യേണ്ടത്
- മലയാളം വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്യുക.
- അതിനുശേഷം മുകളിലെ മലയാളം വിക്കിയിലെ *ഈ
താള്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
* തുറക്കുക.
- ആ താളിന്റെ വലതുമുകളിലായി കാണുന്ന English എന്ന എഴുത്തിന് മുകളില്‍
റൈറ്റ് ക്ലിക്ക് ചെയ്ത് open new tab - ല്‍ തുറക്കുക. അത്
മെറ്റാവിക്കിയിലേക്ക് (വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കിപദ്ധതികള്‍
നിയന്ത്രിക്കുന്ന അഡ്മിനിസ്ട്രേഷന് വിക്കിയിലേക്ക് ആണ് പോകുന്നത്. ഇവിടെ
ലോഗിന്‍ ചെയ്ത് അത് തുറന്നാല്‍ ആട്ടോമാറ്റിക്കായി അവിടെയും ലോഗിന്‍ ആകും.)
നമ്മുടെ പദ്ധതി
താളിലേക്ക്<https://meta.wikimedia.org/wiki/WikiSangamotsavam-2013>ആണ്
പോകുന്നത്.
- ആ താളിന് സമാനമായ മലയാളം വിക്കിയിലെ ഓരോ പരിപാടി ലിങ്കുകളും ഇതേപോലെ
റൈറ്റ് ക്ലിക്ക് ചെയ്ത് തുറക്കുക... ഉദാഹരണമായി രജിസ്ട്രേഷന് എന്ന ലിങ്ക്
തുറന്ന് അതിലെ തിരുത്തല്‍ താളില്‍ പോയി അവിടെയുള്ളവ എല്ലാം കോപ്പി ചെയ്ത്
എടുത്ത് ഇംഗ്ലീഷിലെ സമാന താളില്‍ പകര്‍ത്തി ഒട്ടിക്കുക.
- അതിനുശേഷം അവിടെയുള്ള മലയാളം ഇംഗ്ലീഷാക്കി മാറ്റുക. സേവ് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യം ലിങ്കുകള്‍ കൊടുക്കുമ്പോള്‍ സമാനമായ മലയാളം താളിന്റെ
ഫുള്‍ യു.ആര്.എല്‍ കൊടുക്കണമെന്നതാണ്.
കഴിയാവുന്നത് ചെയ്യുമല്ലോ..
സുജിത്ത് -
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
തിരുവിതാംകൂറിന്റെ ഭരണസംവിധാനങ്ങൾ പ്രതിപാദിക്കുന്ന, *ശ്രീ. എസ് രാമനാഥ
അയ്യർ*രചിച്ച,
*1903*ൽ പ്രസിദ്ധീകരിച്ച "*ശ്രീമൂലരാജവിജയം"* എന്ന കൃതിയുടെ സ്കാൻ
ഗ്രന്ഥശാലയിൽ എത്തിയിരിക്കുന്നു. 42 പേജുകൾ. ടൈപ്പ് ചെയ്യാൻ എല്ലാവരും
സഹായിക്കണം.
സൂചിക താൾ :
http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…
PS: എന്റെ കയ്യിലെ കോപ്പിയുടെ കവർ പേജിൽ ഒരു സ്റ്റിക്കർ ഉണ്ട്. അത് കവർ
പേജിന്റെ ചില ഭാഗങ്ങളെ മറച്ചിരിക്കുന്നു. അതിനാൽ വേറെ നല്ല കവർപേജ്
ആർക്കെങ്കിലും ഒപ്പിക്കാൻ കഴിഞ്ഞാൽ, ദയവായി അയച്ചു തരിക.
Regards,
Balasankar C
പ്രിയ പത്രാധിപര്‍,
വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വിക്കിതിരുത്തല് യജ്ഞം സംഘടിപ്പിക്കുന്നു.
അതിന്റെ പത്രക്കുറിപ്പ് ഇതോടൊപ്പം പേജ്മേക്കര്‍, പി.ഡി.എഫ് ഫയലുകളായി
നല്‍കിയിട്ടുണ്ട്.
ദയവായി താങ്കളുടെ മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിക്കുമല്ലോ
അഡ്വ. ടി.കെ. സുജിത്ത്
ജനറല്‍ കണ്‍വീനര്‍, വിക്കിസംഗമോത്സവം
(പത്രക്കുറിപ്പ് )
വിക്കിസംഗമോത്സവം - 2013
തിരുത്തല്‍ യജ്ഞം
കേരളപ്പിറവി ദിനത്തില്‍ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണവും
ഉള്ളടക്കവും വര്‍ദ്ധിപ്പിക്കാനുമുള്ള തിരുത്തല്‍ യജ്ഞത്തിന് തുടക്കമാകുന്നു.
2013 ഡിസംബര്‍ 21 മുതല്‍ 23 വരെ ആലപ്പുഴയില്‍ നടക്കുന്ന മലയാളം
വിക്കിസമൂഹത്തിന്റെ വാര്‍ഷിക സഗമമായ വിക്കിസംഗമോത്സവം - 2013 നോടനുബന്ധിച്ചാണ്
ഈ പരിപാടി നടത്തുന്നത്. പതിനാല് പ്രമുഖ ഇന്ത്യന്‍ ഭാഷാവിക്കിപീഡിയകളില്‍
നിന്നുമുള്ള പ്രതിനിധികള്‍ ഒത്തുചേരുന്നവിധത്തില് ഇന്ത്യയില്‍ ആദ്യമായി
നടക്കുന്ന പ്രാദേശിക വിക്കിസംഗമം എന്നതാണ് ഈ വര്‍ഷത്തെ
വിക്കിസംഗമോത്സവത്തിന്റെ പ്രത്യേകത.
ഇതിന്റെ ഭാഗമായി, വിക്കിപദ്ധതികളുടെ ഉള്ളടക്കത്തിന് എണ്ണവും ഗുണവും
വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഉപയോക്താക്കളെ വിക്കിപദ്ധതികളിലേക്ക്
ആകര്ഷിക്കാനുമായിട്ടാണ് തിരുത്തല്‍ യജ്ഞം സംഘടിപ്പിക്കുന്നത്. വിവിധ
ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ പ്രത്യേകം തെരഞ്ഞെടുത്ത മേഖലകളിലെ ലേഖനങ്ങള്‍
ഉള്പ്പെടുത്തവാനും നിലവിലുള്ള ലേഖനങ്ങള്‍ പുഷ്ടിപ്പെടുത്തുവാനുമുള്ള ഈ
കൂട്ടായ ശ്രമം നവംബര്‍ ഒന്നിനുതുടങ്ങി മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം
പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 ന് അവസാനിക്കും. വിക്കിസംഗമോത്സവത്തില്‍
എത്തുന്ന പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലും പന്ത്രണ്ട് ഇന്ത്യന്‍
ഭാഷകളിലെ വിക്കിപീഡിയകളിലും കേരളത്തെയും മലയാളത്തെയും സംബന്ധിച്ച ലേഖനങ്ങള്‍
ചേര്‍ക്കുന്നതാണ് ഈ തിരുത്തല്‍ യജ്ഞത്തിന്റെ പ്രധാനഭാഗം.
ഈ വര്‍ഷത്തെ തിരുത്തല്‍ യജ്ഞത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന പ്രത്യേക
വിഷയങ്ങള്‍ ഇവയാണ്
-
മലയാള ഭാഷയും സാഹിത്യവും
-
തണ്ണീര്‍ത്തടങ്ങള്‍, കാലാവസ്ഥ, പരിസ്ഥിതി
-
ആലപ്പുഴ - ചരിത്രവും ഭൂമിശാസ്ത്രവും
-
ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, ജില്ലകള്‍, ലോക്സഭാമണ്ഡലങ്ങള്
-
ലോകരാഷ്ട്രങ്ങള്‍, സംഘടനകള്‍
നവംബര്‍ 1 ന് വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്ക്കായുള്ള രജിസ്ട്രേഷനും ഇതോടൊപ്പം ആരംഭിക്കും. കൂടുതല്‍
വിവരങ്ങള്‍ക്ക് www.mlwiki.in എന്ന വെബ്സൈറ്റോ
www.ml.wikipedia.org/wiki/WP:WS2013 എന്ന വിക്കിതാളോ സന്ദര്‍ശിക്കുക.
9400203766, 9747014264 എന്നീ നമ്പരുകളില്‍ നേരിട്ട് വിളിച്ചും വിവരങ്ങള്‍
തേടവുന്നതാണ്.
വിശ്വസ്തതയോടെ
അഡ്വ. ടി.കെ. സുജിത്
(9846012841) ജനറല്‍ കണ്‍വീനര്‍ വിക്കിസംഗമോത്സവം
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
സുഹൃത്തുക്കളെ,
2013 ഡിസംബര്‍ 21, 22 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന
വിക്കിസംഗമോത്സവത്തോടനുബന്ധിച്ച്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>ഒരു
*വിക്കിപീഡിയ തിരുത്തല്‍ യജ്ഞം* (Editathon) സംഘടിപ്പിക്കുന്നു.
സാര്‍വ്വദേശീയം - ദേശീയം - മലയാള ഭാഷ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായുള്ള
ലേഖനങ്ങള്‍ മെച്ചപ്പെടുത്തുക, പുതിയ തുടങ്ങേണ്ടതുണ്ടെങ്കില് ആരംഭിക്കുക, ഈ
വിഷയങ്ങളിലെ താളുകളുടെ വര്‍ഗ്ഗീകരണം എന്നിവയാണ് ഇതിന്റെ ഭാഗമായി
നടത്തുവാനുദ്ദേശിക്കുന്നത്.
*സാര്‍വ്വദേശീയം*
പല രാജ്യങ്ങളെക്കുറിച്ചുമുള്ള മലയാളം ലേഖനങ്ങള്‍ ശുഷ്കമാണ്. ഏഷ്യന്‍
രാജ്യങ്ങളെപ്പോലും കാര്യമായ വിവരങ്ങളില്ല. ഇത്രയും വലിയ വിക്കിപീഡിയയ്ക്ക്
ഇതൊരിക്കലും ഭൂഷണമല്ല. അതിനാല്‍ എല്ലാ രാജ്യങ്ങളുടെ താളില്‍ ഉണ്ടായിരിക്കേണ്ട
അടിസ്ഥാന വിവരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി എല്ലാ ലേഖനങ്ങളും
വികസിപ്പിക്കുക.
ഒപ്പം ലോക സംഘടനകളും നമ്മുടെ വിക്കില്‍ എത്തിക്കണം. ഐക്യരാഷ്ട്ര സഭാ
ഏജന്‍സികളെകുറിച്ചുള്ള താളുകളും ഇപ്രകാരം മെച്ചപ്പെടുത്താം.
*ദേശീയം*
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചും ഇംഗ്ലീഷ് വിക്കിയില്‍
നല്‍കിയിരിക്കുന്ന ലേഖനങ്ങള്‍ക്ക് തത്തുല്യമായ ലേഖനങ്ങള്‍ മലയാളം വിക്കിയില്‍
സൃഷ്ടിക്കുവാന്‍ (നിലവിലുള്ളവ അവയ്ക് സമമായി മെച്ചപ്പെടുത്തുവാന്‍) ഉള്ള
ശ്രമമാണ് ഈ വിഭാഗത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം ലോക്സഭാ
തെരഞ്ഞെടുപ്പിനെ മുന്‍നിറുത്തി, മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളെക്കുറിച്ചും
താളുകളാകാം.
*മലയാള ഭാഷ*
ഭാഷ, കേരളം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അറിവുകൾക്ക് ധാരാളം പേര് മലയാളം
വിക്കിപീഡിയ സന്ദര്ശിക്കൂന്നുണ്ട്. ഭാഷ, വ്യാകരണം, ചരിത്രം,
സാഹിത്യം,എഴുത്തുകാര്‍, കൃതികള്‍... തുടങ്ങിയവ മെച്ചപ്പെടുത്തുക എന്ന
ലക്ഷത്തോടെയുള്ള ലേഖനങ്ങളും ഇതിന്റെ ഭാഗമായി തുടങ്ങാം.
ഈ മൂന്നുവിഭാഗങ്ങളിലായി 1000 ലേഖനങ്ങള്‍ മെച്ചപ്പെടുത്താനും പുതുതായി
ചേര്‍ക്കുവാനും ഇതിലൂടെ കഴിയണം
ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
പദ്ധതിയുടെ കാലയളവ്
നവംബര്‍ 1 - ഡിസംബര്‍ 21
സുജിത്ത്
PS. വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമപ്പെടുന്നവര്
ഇവിടെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>പേര്
ചേര്‍ക്കുമല്ലോ.
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
വിക്കി പാഠശാലക്ക് പുതിയ ഒരു ഇന്റര്‍ഫേസ് വേണമെന്ന് ആദ്യമായി പാഠശാല
കണ്ടപ്പോഴേ തോന്നിയിരുന്നു. ഇപ്പോള്‍ ഒന്ന് ഒപ്പിച്ച് വെച്ചിട്ടുണ്ട്.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.
പുതിയൊരു മുഖം വിക്കിപാഠശാലയെ സജീവമാക്കാന്‍ ഉപകരിക്കുമെന്ന് കരുതുന്നു.
https://ml.wikibooks.org/wiki/user:Alfasst/NewFace
--
അല്‍ഫാസ് | ALFAZ
The Centre for Internet and Society's Access to Knowledge (CIS-A2K) Program
invites applications from experienced Wikimedia community members for a
short-term assignment as a 'Community Communications Consultant'. The
duration of this assignment is for 3 months. The consultant will work with
the CIS-A2K team and report to the Program Director CIS-A2K.
*Profile:*
An ideal candidate should:
a) have been a Wikimedian for more than a year.
b) have good understanding of and contribution on Wikipedia, Wikisource,
Wiktionary and Wikimedia Commons projects.
c) have links with at least 5 Indian language Wikimedia community members
d) have good writing skills in English and at least in 2 Indian languages
e) be able to speak/read multiple (at least 3) Indian languages
f) be open to receiving community review of his/her work
Preference will be given to those who:
a) can use python
b) can use various tools for community metrics
c) can actively use social media
*Job Description*
The consultant will:
1.
Do about 60 profile stories on key Wikimedians (especially those who
have not received visibility beyond their language community) from all the
Indian language Wikimedia communities.
2.
Revive Indian community Wikimedia Newsletter.
3.
Undertake research and produce analytical reports based on community
wide metrics.
4.
Any other tasks that may be assigned by the Programme Director, Access
to Knowledge.
*Fee and Payment*
The consultant will be paid a consolidated sum of about Rs. 40,000/- per
month for three months. The consultancy fee will be paid after an
assessment of the work done by the Consultant. The consultancy fee could be
slightly negotiated based on the experience and expertise of a suitable
candidate.
*Other Information*
The position is based in Bangalore and the consultant will need to work
from CIS' Bangalore office.
Applicants are requested to send their detailed CV with a covering letter
(not exceeding 350 words indicating their motivation to take up this
assignment) to *vishnu(a)cis-india.org* . The last date to receive the
applications is November 1, 2013. Applicants are requested to use the
subject “CCC at A2K” while submitting the application
Shortlisted candidates will be interviewed either remotely or in-person.
Only short-listed candidates will be informed by e-mail about the interview
by November 5, 2013.
For all inquiries with regard to this assignment, please write off the list
to vishnu(a)cis-india.org
Best,
Vishnu
https://kaathoram.wordpress.com/
വായന കേള്വിയാകുമ്പോള്…
പബ്ലിക്ക് ഡൊമൈനിലുള്ള ഐതിഹ്യമാലയിലെ കഥകള്‍ ഓഡിയോ ബുക്ക് രൂപത്തില്‍
ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങുന്നു. അംഗുലീചാലിതം എന്ന
ശ്രദ്ധേയമായ ഹൃസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയും കൂട്ടുകാരുമാണ്
ഇതിന് പിന്നില്‍.
ലഭ്യമായ കഥകള്‍ ഇവിടെ കേള്‍ക്കാം… <http://kaathoram.wordpress.com/listen/>