പ്രിയപ്പെട്ട സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ കൂട്ടായ സഹകരണം കൊണ്ടു് അത്യധികം
വിജയകരമായിത്തീർന്ന കൊല്ലം വിക്കിസംഗമോത്സവം കഴിഞ്ഞിട്ട് ആറുമാസം തികഞ്ഞല്ലോ.
സംഗമോത്സവത്തിനു് സാമ്പത്തികമായി ഗണ്യമായി സംഭാവന ചെയ്ത വിക്കിമീഡിയ
ഫൗണ്ടേഷന്റെ നിബന്ധനകളിലൊന്നു് പരിപാടിയെക്കുറിച്ചുള്ള ഒരു വിശദമായ
റിപ്പോർട്ട് ആണു്. കൊല്ലം പരിപാടിയുടെ വിജയത്തിനു ചുക്കാൻ പിടിച്ച കണ്ണൻ
ഷണ്മുഖവും അഡ്വ. സുജിത്തും മറ്റുള്ളവർക്കൊപ്പം ചേർന്നു് റിപ്പോർട്ട് ഏകദേശം
പൂർണ്ണമായും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടു്.
റിപ്പോർട്ട് ഇവിടെ കാണാം:
http://meta.wikimedia.org/wiki/Grants:WikiSangamotsavam_2012/Malayalam_Wiki…
മേൽക്കാണിച്ച റിപ്പോർട്ട് എല്ലാ സഹകാരികളും വായിക്കുവാനും എന്തെങ്കിലും
തിരുത്തുകളോ മെച്ചപ്പെടുത്തലുകളോ ആവശ്യമാണെങ്കിൽ ഉടൻ തന്നെ അവയെല്ലാം
അനുയോജ്യമായ വിധത്തിൽ ഉൾക്കൊള്ളിക്കുവാനും അഭ്യർത്ഥിക്കുന്നു.
സസ്നേഹം,
വിശ്വം
http://ml.wikipedia.org/user:Viswaprabha