കോമൺസിൽ ചിത്രങ്ങളുടെ വിവരണത്താളിൽ പലരും നിസ്സാര തെറ്റുകൾ വരുത്താറുണ്ട്.
നമ്മൾ മലയാളം വിക്കിയിൽ നിന്ന് കോമൺസിലേയ്ക്ക് മാറ്റുന്ന ചിത്രങ്ങളിലും പല
തെറ്റുകളും കടന്ന് കൂടാറുണ്ട്. ഇവയെല്ലാം തിരുത്താൻ മാഗോഗ് എന്ന ഉപയോക്താവ്
ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. കോമൺസിലെ ഏത് ചിത്രവിവരണ താളും
വൃത്തിയാക്കാൻ ഈ സ്ക്രിപ്റ്റ് ഉപയോഗിക്കാവുന്നതാണ്.
വളരെ പ്രയോജനകരമായ ഒരു സ്ക്രിപ്റ്റ് ആണെന്ന് എനിക്ക് പരീക്ഷിച്ച്
ബോധ്യപ്പെട്ടിട്ടുള്ളതിനാൽ ഈ സ്ക്രിപ്റ്റ് എല്ലാവരും തന്നെ
ഉപയോഗിച്ചുതുടങ്ങണമെന്ന് താത്പര്യപ്പെട്ടുകൊള്ളുന്നു.
സ്ക്രിപ്റ്റ് ലിങ്ക്:
http://commons.wikimedia.org/wiki/User:Magog_the_Ogre/cleanup.js
ഉപയോഗിക്കേണ്ട വിധം: നിങ്ങളുടെ vector.js എന്ന ഫയലിലോ commons.js എന്ന ഫയലിലോ
താഴെ കൊടുത്തിരിക്കുന്ന കോഡ് ചേർക്കുക.
importScript('User:Magog the Ogre/cleanup.js');
നിങ്ങളുടെ സ്ക്രിപ്റ്റ് ഫയലിന്റെ ലിങ്ക് കാണാൻ,
http://commons.wikimedia.org/wiki/Special:Preferences#mw-prefsection-render…
എന്ന
താളിൽ പോയി, നിങ്ങൾ ഉപയോഗിക്കുന്ന ദൃശ്യരൂപത്തിനു നേരെയുള്ള *സ്വന്തം ജെ.എസ്*.
എന്ന ലിങ്ക് വഴി പോകുക.
ഇത്രയും ചെയ്താൽ ചിത്രങ്ങളുടെ താളുകളിൽ ഇടതുവശത്തായി cleanup എന്നൊരു ലിങ്ക്
കാണാം. അത് ക്ലിക്ക് ചെയ്താൽ സ്ക്രിപ്റ്റ് താളിലെ വിവരണങ്ങൾ
വൃത്തിയാക്കിത്തരും.
*ശ്രദ്ധിക്കുക*: ഇത് കോമൺസിൽ മാത്രമേ ഇപ്പോൾ ജോലി ചെയ്യുകയുള്ളൂ.
കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.
- ശ്രീജിത്ത് കെ.