പ്രിയ സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം ആലപ്പുഴയില്‍ നടത്തുവാന്‍ ആലോചിക്കുന്ന വിവരം
സസന്തോഷം അറിയിക്കട്ടെ.
2013 ഡിസംബര്‍ 21 ശനിയാഴ്ച മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാള്‍
സമ്മേളനവും പൊതുപരിപാടിയും നടത്തുക അടുത്ത ദിവസം,
ഡിസംബര്‍ 22 ഞായറാഴ്ച വിക്കിമീഡിയരുടെ ഒത്തുചേരലും നടത്തുക എന്നതാണ് ഇപ്പോള്‍
ആലോചിച്ചുവരുന്നത്.
മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ
പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ്
വിക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള മലയാളം വിക്കിമീഡിയര്‍ അന്നേദിവസം
ആലപ്പുഴയില്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സദയം അറിയിക്കുക. ഇതിനായുള്ള പദ്ധതി
താള് ആരംഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ
*വിക്കിതാള്‍<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
* മാതൃകയാക്കാവുന്നതാണ്.
*പ്രത്യേക അഭ്യര്‍ത്ഥന*
ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള വിക്കിമീഡിയര്‍, അവര്‍ക്ക് താല്പര്യമെങ്കില്,
താഴെ കാണുന്ന വര്‍ഗ്ഗമോ ഉപയോക്തൃപ്പെട്ടിയോ അവരുടെ ഉപയോക്തൃതാളില്‍
ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. ആലപ്പുഴയിലെ വിക്കിമീഡിയരുടെ സഹകരണം
പരിപാടിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ...
[[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വിക്കിപീഡിയര്‍]]
{{ഫലകം:User District|ആലപ്പുഴ}}
സസ്നേഹം,
സുജിത്ത്
[[User:Adv.tksujith]]
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Show replies by date