മലയാളത്തിൽ തൽക്കാലം വഴിയില്ല. ദേവനാഗരിയിൽ യുണികോഡ് അലോക്കേഷൻ
ഇതിനായിട്ടില്ലെന്നാണു് എന്റെ ഓർമ്മ. (ഈ അടുത്ത് ചെക്ക് ചെയ്തിട്ടില്ല.)
ദേവനാഗരിയിൽ രണ്ട് ഉഗ്രൻ ഫോണ്ടുകൾ ഉണ്ട്. ഛന്ദസ്, ഉത്തരാ. ഇവയിൽ യുണികോഡ്
അക്ഷരങ്ങൾ കൂടാതെ, സ്വരിതം, ഉദാത്തം, അനുദാത്തം ഇവയ്ക്കു് യുണികോഡ് പട്ടികയിലെ
ഫ്രീ സ്പേസിൽ പ്രത്യേകം കോഡ് പോയിന്റുകൾ നൽകിയിട്ടുണ്ടു്.
ഞാൻ കാണിച്ചു തന്ന .PDF അതുപയോഗിച്ചാണു് 2008-ൽ ഉണ്ടാക്കിയതു്.
ഈ മലയാളം പേജുകൾ, ഇതുപോലുള്ള മറ്റു പേജുകളും സൂക്ഷിച്ചുവെക്കണം. പിന്നീട്
മലയാളം യുണികോഡിൽ കോഡ് പോയിന്റ് ക്ലെയിം ചെയ്യാൻ ഇവ ആവശ്യമായി വരും.
-വിശ്വം
2012/6/18 Akhil Krishnan S <akhilkrishnans(a)gmail.com>
വിക്കിഗ്രന്ഥശാലയിലും മറ്റും ചേർക്കുന്ന വേദഭാഗങ്ങൾക്ക്
(ഉദാ:
ഋഗ്വേദം<http://ml.wikisource.org/wiki/%E0%B4%8B%E0%B4%97%E0%B5%8D%E0%B4%…)
അവയുടെ ശ്രുതി സൂചിപ്പിക്കുന്ന സ്വരിതവും (അക്ഷരത്തിനു മുകളിൽ കുത്തനെയുള്ള
വര) അനുദാത്തവും (അക്ഷരങ്ങളുടെ അടിയിൽ വിലങ്ങനെയുള്ള വര) എങ്ങനെ എഴുതും.
സസ്നേഹം,
അഖിൽ
*ഉദാ:*
[image: ഇൻലൈൻ ഇമേജ് 1]
[image: ഇൻലൈൻ ഇമേജ് 3]
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l