ഈ പുസ്തകത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത് വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ അവരോട്
ആർക്കെങ്കിലും ആവശ്യപ്പെടാമോ? അല്ലെങ്കിൽ നമ്മുടെ ആരുടെയെങ്കിലും കയ്യിൽ ഈ
പുസ്തകം ഉണ്ടെങ്കിൽ പുറംചട്ട ഒന്ന് സ്കാൻ ചെയ്ത് വിക്കിയിൽ നൽകാമോ?
2011/7/20 സുനിൽ (Sunil) <vssun9(a)gmail.com>
ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന
രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ
കാണുക.<http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9…
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ
വായിക്കുക.<http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B…
2011/7/20 Anoop <anoop.ind(a)gmail.com>
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ
അഴകത്ത് പത്മനാഭക്കുറുപ്പിന്റെ
രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം ഗ്രന്ഥശാലയിലെത്തിക്കുന്നത്
ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ
ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ
മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.
ഇതേക്കുറിച്ചു വന്ന പത്രവാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു. (പത്രവാർത്തകൾക്ക്
പകർപ്പവകാശം അതാതു പത്രങ്ങൾക്കു മാത്രം.)
ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക്
അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത്
അനുകരിക്കുമെന്ന് കരുതട്ടെ.
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l