അതൊക്കെ ഈ പട്ടികയിലെ താളുകളിൽ നിന്ന് മലയാളത്തിലെ ശരിക്കുള്ള താളൂകളിലേയ്ക്കുള്ള ലിങ്കുകൾ
ശരിയല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ്.
ശരിയാക്കിക്കൊണ്ടിരിക്കുന്നു.
അജയ്
________________________________
From: Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
To: ajay balachandran <drajay1976(a)yahoo.com>
Sent: Thursday, 7 February 2013 3:08 PM
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
1000 ലേഖനങ്ങളും ആയിക്കഴിഞ്ഞോ? പട്ടികയിൽ ഇപ്പോഴും ചില ചുവന്ന കണ്ണികൾ കാണുന്നുണ്ടല്ലോ:
System of linear equations, Strong interaction, Weak interaction, Protist, Anti-bacterial,
Cyrillic script
2013/2/7 ajay balachandran <drajay1976(a)yahoo.com>
Jaideep John Rodriguez, റാങ്കിലെ പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി.
1000 താളുകളും ആയിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്റ്റബുകളുടെ എണ്ണം കൂടുകയില്ല, കുറയുകയേ ഉള്ളൂ.
അന്തിമമായി വലിയ താളുകളുടെ എണ്ണം കൂട്ടുകയും സ്റ്റബുകളും ഇടത്തരം താളുകളും ഇല്ലാതാക്കുകയുമാണ്
വേണ്ടത്. അപ്പോൾ നമ്മുടെ പോയിന്റ് 100 ആയിരിക്കും.
പോയിന്റ്
കണക്കാക്കുന്നതിനെപ്പറ്റി അൽപ്പം വിശദാംശങ്ങൾ:
rawscore = stubs + (articles X 4) + (long.articles X 9) എന്നതാണ് ഇക്വേഷൻ.
ഇപ്പോഴത്തെ പോയിന്റ് കണക്കാക്കുന്ന സിസ്റ്റമനുസരിച്ച് ഒരു സ്റ്റബിന്റെ സ്കോർ 1 ആണെങ്കിൽ
ഇടത്തരം താളിന്റേത് 4-ഉം വലിയ താളിന്റേത് 9-ഉം ആണ്. ഇങ്ങനെ റോ സ്കോർ കണക്കാക്കി (മാക്സിമം
9000) അത് 100-ലേയ്ക്ക് നോർമലൈസ്
ചെയതാണ് നമ്മുടെ പോയിന്റ് നില കണക്കാക്കുന്നത്. ഇനി
ഓരോ സ്റ്റബ് കുറയുമ്പോഴും ഏകദേശക്കണക്കനുസരിച്ച് നമ്മുടെ സ്കോർ 0.05 വീതം
കൂടിക്കൊണ്ടിരിക്കും. ഓരോ വലിയ (>30000ബൈറ്റ്) താൾ ഉണ്ടാകുമ്പോഴും 0.1 വീതമാകും കൂടുക.
ഒത്തുപിടിച്ചാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. നിലവിൽ ഒന്നാം സ്ഥാനത്തുള്ള കാറ്റല ഭാഷയ്ക്ക്
കഴിഞ്ഞ മാസം വളർച്ചയേ ഉണ്ടായില്ല എന്നതും ശ്രദ്ധിക്കുക.
ഇതിൽ
പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
അജയ് ബാലചന്ദ്രൻ
________________________________
From: Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
To: ajay balachandran <drajay1976(a)yahoo.com>om>; Malayalam Wikimedia Project Mailing
list <wikiml-l(a)lists.wikimedia.org>
Sent: Thursday, 7 February 2013 2:35 PM
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
റാങ്ക് ഇപ്പോൾ 39 അല്ലേ?
വളർച്ച കൈവരിക്കുന്നതിനോടൊപ്പം സ്റ്റബ്ബുകളുടെ എണ്ണം അധികം കൂടാതെ നോക്കേണ്ടതുമാണ്.
2013/2/7 ajay balachandran <drajay1976(a)yahoo.com>
നമസ്കാരം..
2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള പട്ടികയിൽ മലയാളം
വിക്കിപ്പീഡിയ നേടിയ വളർച്ച honourable mention -ന് അർഹമായി.
ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ താളിൽ ഒരു
പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നേട്ടങ്ങൾ:
1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.
2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.
3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി മാറി.
4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156 എണ്ണമുണ്ടായിരുന്നത്
175 എണ്ണമായി വർദ്ധിച്ചു.
5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി മാറി.
1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക്
ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ
24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).
ഈ പട്ടികയിലെ ഓരോ താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത്
പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.
അജയ് ബാലചന്ദ്രൻ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
J. J. Rodriguez
--
J. J. Rodriguez