സുഹൃത്തുക്കളെ,

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. സംസ്ഥാനത്താകെ 4 ലക്ഷത്തിലധികം കുട്ടികള്‍ (യു.പി. എച്ച്.എസ്)ഇതില്‍ അംഗങ്ങളാണ്. വിദ്യാരംഗം മാനുവല്‍ പുതുക്കിയപ്പോള്‍ വിക്കി ഗ്രന്ഥശാലയിലെയും മറ്റ് വിക്കി പദ്ധതികളിലെയും കുട്ടികളുടെ ഇടപെടല്‍ മനസ്സിലാക്കി വിക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇടം കരുതിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സംസ്ഥാന തല ശില്പശാല നാളെയാണ്.(29.7.15)
കുട്ടികള്‍ക്ക് ചെയ്യാനാകുന്ന 10 പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാമോ ?

കണ്ണന്‍ ഷണ്‍മുഖം,കൊല്ലം
9447560350