മലയാളം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം 2009 ജൂണ്‍ മാസം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു മാസമായിരുന്നു.  2009 ജൂണ്‍ 1 നാണു് നൂറുകണക്കിനു് വിക്കിപീഡിയരുടെ നീണ്ട 6.5 വര്‍ഷത്തെ പ്രയത്നഫലമായി മലയാളം വിക്കിപീഡിയ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ പിന്നിട്ടതു്. അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിവിധമാദ്ധ്യമങ്ങളിലൂടെ നമ്മളെല്ലാം അറിഞ്ഞതായിരുന്നുവല്ലോ.

2009 ജൂണ്‍ മാസം അവസാനിച്ചപ്പോള്‍, മലയാളം വിക്കിപീഡിയയുടെ സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മെറ്റാവിക്കിയില്‍ നിന്നും വിവിധ വിക്കിടൂളുകളുടേയും സഹായത്തോടെ ലഭിച്ച വിവരങ്ങളും തയ്യാറാക്കിയ സ്ഥിതിവിവരകണക്കുകളാണു് ഇതില്‍.

നമ്മുടെ വിക്കിപീഡിയയിലെ 10,000ത്തിനു് മുകളില്‍ തിരുത്തലുകള്‍ വരുത്തിയ ഉപയൊക്താക്കള്‍ താഴെ പറയുന്നവരാണു്. അവര്‍ വരുത്തിയ തിരുത്തലുകളുടെ എണ്ണം പേരിനു് നേരെ കൊടുയ്ത്തിരിക്കുന്നു.



പ്രധാനപ്പെട്ട ചില വിക്കിപീഡിയകളെ വിവിധ മാനദണ്ഡങ്ങളുപയോഗിച്ചു് അളന്നപ്പോള്‍ കിട്ടിയ സ്ഥിതിവിവരക്കണക്കു് താഴെ.  നമ്മുടെ സ്ഥാനം അതില്‍ ഹൈലറ്റു് ചെയ്തിട്ടുണ്ടു്.


Wiki Language  Number of Articles  Number of Edits  Number of Users  Images Page Depth
Some Imporatant foreign language wikipedias


English  29,28,269 316,786,854 99,92,675 847,374 440
Hebrew  93,653 75,85,066 86,214 27,655 183
French  8,22,335 4,52,71,100 6,27,415 38,399 121
Arabic  1,02,071 46,53,305 2,08,820 6,017 142






South Asian Language Wikipedias


Malayalam  10,271 3,86,760 11,428 5,949 155
Sinhalese  1,843 63,284 3,287 4,014 170
Bengali  20,022 4,84,270 6,810 1,492 60
Tamil  18,625 4,01,163 9,674 3,434 24
Telugu  43,370 4,22,471 10,325 4,691 5
Hindi  33,497 3,97,711 16,392 3,086 13
Marathi  23,448 3,81,067 6,445 1,701 15
Kannada  6,685 1,01,451 3,509 1,408 15
Bishnupriya Manipuri  23,416 3,92,932 3,940 172 12
Gujarathi  6,664 45,135 2,744 200 1
Sanskrit  3,879 56,013 1,970 21 2
Bhojpuri  2,429 44,982 1,153 7 1
Oriya  548 17,706 890 2 11
Punjabi  1,406 14,290 1,353 143 11
Assamese  222 7,611 1,255 31 271


ഷിജു