സർവവിജ്ഞാനകോശത്തിന്റെ ബാക്കി വാല്യങ്ങളും ഡിജിറ്റൽ രൂപത്തിൽ വരുന്നു എന്ന് ഈ മാതൃഭൂമി വാർത്തയിൽ കാണുന്നു.

http://digitalpaper.mathrubhumi.com/c/1848467


നവംബർ 1നു ഇത് ലഭ്യമാകുമെന്ന് വാർത്തയിൽ ഉണ്ട്. ഇതിനകം 6 വാല്യങ്ങൾ ചെയ്തു എന്ന് പറയുന്നുണ്ട്. പക്ഷെ സൈറ്റിൽ ഇതുവരെയായി 1,12,13,14 എന്നീ നാല് വാല്യങ്ങൾ വന്നതായി ആണ് നമ്മൾ തയ്യാറാക്കിയ വിക്കിപദ്ധതി താൾ അനുസരിച്ചുള്ള  വിവരം.  അതോ ഇനി വേറെ സൈറ്റിൽ ആണോ ഇത് വരാൻ പോകുന്നത്?

പക്ഷെ ലൈസൻസ് GFDL ആയതിനാൽ മൊത്തം വന്നാലും വിക്കിപീഡിയയിൽ പുനരുപയോഗിക്കാൻ പറ്റില്ല എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.

ഷിജു