അഭിനന്ദനങ്ങള്‍ !

On Sat, Sep 5, 2020 at 9:33 PM manoj k <manojkmohanme03107@gmail.com> wrote:
ആശംസകൾ. ഇത്തവണത്തേതിൽ കൂടാനൊത്തില്ല. അടുത്തതിൽ ശ്രമിക്കാം.

On Sat, Sep 5, 2020 at 2:56 PM Jinoy Tom Jacob <jinoytommanjaly@gmail.com> wrote:
പ്രിയപ്പെട്ടവരേ,

സെപ്തംബർ 1 മുതൽ 2 വരെയുള്ള തീയതികളിൽ വിക്കിഡാറ്റയിൽ "ഓണം ലേബൽ-എ-തോൺ" എന്ന പേരില്‍ നടത്തിയ 48 മണിക്കൂർ ഓൺലൈൻ തിരുത്തൽ യജ്ഞം വളരെ നല്ല രീതിയിൽ സമാപിച്ചു. മലയാളം ഭാഷയിൽ കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുവാനായിരുന്നു ഓണവധി ദിവസങ്ങളിൽ ഈ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചിരുന്നത്.

13 ഉപയോക്താക്കള്‍ ഈ ഓൺലൈൻ "ലേബൽ-എ-തോണിന്റെ" ഭാഗമായി പങ്കെടുക്കുകയും, വിക്കിഡാറ്റയിൽ 11,564 ഇനങ്ങളിൽ മലയാളത്തിലുള്ള ലേബലുകൾ ചേർക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ ലേബലുകള്‍ ചേർത്തവർ ഇവരാണ്:
  1. Sai K shanmugam - 1915 ലേബലുകൾ
  2. Kiran Gopi - 927 ലേബലുകൾ
  3. Meenakshi nandhini - 706 ലേബലുകൾ
  4. Sreejithkoiloth - 515 ലേബലുകൾ
  5. Iamvivekkj - 481 ലേബലുകൾ
ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിക്കിഡാറ്റയിലേക്ക് വിവരങ്ങൾ സംഭാവന ചെയ്ത എല്ലാവർക്കും സംഘടകരുടെ പേരിലും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിലും നന്ദിയും അഭിനന്ദനങ്ങളും.

കൂടുതൽ വിവരങ്ങൾക്ക് പദ്ധതിയുടെ വിക്കിഡാറ്റ താൾ സന്ദർശിക്കുക.[1]    

( വരും മാസങ്ങളിൽ ഇതുപോലെ വിക്കിഡാറ്റയിൽ ചെറു തിരുത്തൽ യജ്ഞങ്ങള്‍ സംഘടിപ്പിക്കാം എന്ന് പ്രതീഷിക്കുന്നു. ☺ )


[1] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/ONAM_2020

സ്നേഹത്തോടെ,
ജിനോയ്‌
Jinoy Tom Jacob

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l