നിയമസഭ സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക്.

തിരുവനന്തപുരം: നിയമസഭയിലെ ജോലികള്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. വിന്‍േറാസ് എക്സ്.പി ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍െറ ഭാഗമായാണ് നിയമസഭാ ജോലികളും സ്വതന്ത്ര സോഫ്റ്റ് വെയറുകളിലേക്ക് മാറ്റിയത്. 15 മുതലുള്ള ചോദ്യങ്ങള്‍, സഭയില്‍ വെക്കുന്ന വിഷയനിര്‍ണയസമിതി റിപ്പോര്‍ട്ടുകള്‍, സഭാനടപടികളുടെ സംഗ്രഹം, മേശപ്പുറത്തുവെച്ച കടലാസുകളുടെ പട്ടിക തയാറാക്കല്‍ തുടങ്ങിയ ജോലികള്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് തയാറാക്കുന്നത്.
http://www.madhyamam.com/news/298250/140716

---------- Forwarded message ----------
From: sooraj kenoth <soorajkenoth@gmail.com>
Date: 2014-07-17 8:16 GMT+05:30
Subject: [smc-discuss] കേരളനിയമസഭ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക്
To: SMC <discuss@lists.smc.org.in>


കേരള നിയമസഭയും പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക്
മാറിക്കൊണ്ടിരിക്കുയാണ്. ഇതു വഴി മറ്റു സര്‍ക്കാറുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും പുതിയൊരു മാതൃകയാവുകയാണ് നിയമസഭ. നിയമസഭാ സമ്മേളനം
നടക്കുന്ന സമയത്താണ് ഈ മാറ്റം. വളരെ സങ്കീണവും സമയബന്ധിതവുമാണ്
നിയസഭയില്‍ സമ്മേളനകാലത്തെ ഡോക്കുമെന്റേഷന്‍ പ്രവര്‍ത്തികള്‍. ഇത്
മലയാളത്തില്‍ ആവുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണത ഒന്നുകൂടി കൂടുന്നു.
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് സ്വതന്ത്രസോഫ്റ്റ്‍വെയറിലുണ്ടായ
മുന്നേറ്റം ആണ് ഈ കൂടുമാറ്റത്തെ ഇങ്ങനൊരു വിജയത്തില്‍ എത്തിച്ചത്.
ICFOSS-ന്റെ നേതൃത്വത്തില്‍ Zyxware Techenologies ആണ് ഇതിന് വേണ്ട
സങ്കേതിക സഹായം നല്കിയിരിക്കുന്നത്. തുടക്കത്തില്‍ ചെറിയ പ്രതിഷേധങ്ങളും
എതിര്‍പ്പുകളും ഉണ്ടായെങ്കിലും പിന്നീട് അതേ ജീവനക്കാര്‍ തന്നെ ഈ മാറ്റം
സ്വയം ഏറ്റെടുക്കുകയായിരുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
കൂട്ടായ്മയുടേയും ലിബറേ ഓഫീസിസ് കമ്മ്യൂണിറ്റിയുടേയും അടിയുറച്ച പിന്തുണ
ഈ വിജയത്തിന് പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പുകള്‍
ചേര്‍ക്കുന്നു.

Manorama Screenshot attaching

http://www.madhyamam.com/news/298250/140716

http://www.eastcoastdaily.com/2014/07/16/free-software/


--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in


Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."