തിരുത്തുന്ന കാര്യത്തിൽ സംശയം എന്തുണ്ടെങ്കിലും ഇവിടെയോ ലേഖനത്തിന്റെ സംവാദത്താളിലോ (കൂടുതൽ അഭികാമ്യം) ചോദിക്കൂ. സഹായിക്കാം.

2012/9/28 Niraksharan ManojRavindran <manojravindran@gmail.com>
സത്യത്തിൽ, വിക്കിയിൽ പലപ്പോഴും ചെറുതായി എന്തെങ്കിലുമൊക്കെ ചെയ്യുക, അതിൽ കൂടുതലും പുതിയ പേജുകൾ തുടങ്ങുക എന്നതിനപ്പുറം തിരുത്തി എഴുതലടക്കമുള്ള വലിയ ( എന്ന് ഞാൻ കരുതുന്നു. തെറ്റാണെങ്കിൽ ക്ഷമിക്കുക.) കാര്യങ്ങൾ ഈയുള്ളവൻ ചെയ്യാറില്ല. അതേപ്പറ്റിയുള്ള ചർച്ചകളും കാര്യങ്ങളുമൊക്കെ സസൂക്ഷ്മം വീക്ഷിച്ച് പോരുക മാത്രമാണ് പതിവ്. ഇത്രയും അവലംബങ്ങൾ ഉള്ള ലേഖനം തിരുത്തി എഴുതുന്നതിന്റെ സാങ്കേതികതയും പിടിയില്ല. അതുകൊണ്ടാണ് തിരുത്തി എഴുതാതെ മാറിനിൽക്കുന്നത്.

മറ്റാരും തിരുത്തിയില്ലെങ്കിൽ..... ഈ വിഷയത്തിലെങ്കിലും ഒരു തിരുത്ത് നടത്താനായി കുറേ ദിവസം വിക്കി സാങ്കേതികതകൾ എന്നേക്കാൾ നന്നായി അറിയാവുന്ന ആരുടെയെങ്കിലും സഹായത്തോടെയും ശിക്ഷണത്തിലും തിരുത്തി എഴുതിയിരിക്കും. സംശയം വേണ്ട.


2012/9/28 praveenp <me.praveen@gmail.com>
വിക്കി സ്വയം എഴുതുകയല്ലല്ലോ. മെയിലിങ് ലിസ്റ്റിൽ വാഗ്‌ധാടി പ്രകടിപ്പിക്കുന്ന സമയത്തിന്റെ പകുതി മതിയാവും അത് തിരുത്തിയെഴുതാൻ.


On Friday 28 September 2012 08:36:00 AM IST, Niraksharan ManojRavindran wrote:
മാതാ അമൃതാനന്ദമയിയുടെ ബന്ധുജനങ്ങളും, വിവാഹബന്ധം ഉറപ്പിച്ച് പിന്നീട് അലസിപ്പോയ
മനുഷ്യനുമൊക്കെ ഇപ്പോഴും ജീവനോടെയുണ്ട്. അവരുടെ വായ്‌മൊഴികളോ കൈയ്യൊപ്പിട്ട രേഖകളൊ
അവലംബമായി സ്വീകരിക്കുമോ വിക്കി ? ഇപ്പോൾ വന്നിട്ടുള്ള അവലംബങ്ങൾ പണവും സ്വാധീനവുമുള്ള
എതൊരാൾക്കും സൃഷ്ടിച്ചെടുക്കാൻ പറ്റുന്നത് മാത്രമാണ്.

ശ്രീനാരായണഗുരുവിന്റെ കാര്യത്തിൽ നടന്നില്ലെങ്കിലും ഈ തലമുറയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന
സുധാമണി എന്ന മാതാ അമൃതാനന്തമയിയുടെ കാര്യത്തിലെങ്കിലും ഇത്തരം കല്ലുവെച്ച നുണകൾ
തിരുത്തപ്പെട്ടില്ലെങ്കിൽ, ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അവഹേളനവും നിന്ദയുമായിപ്പോകും.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്തെങ്കിലും വസ്തുതകൾ ഇങ്ങനെയൊക്കെ വളച്ചൊടിക്കാൻ
ഇടനൽകരുത്.
വിക്കി അതിന് കൂട്ട് നിൽക്കാൻ പാടില്ല. തിരുത്തി എഴുതപ്പെടുക തന്നെ വേണം.

-നിരക്ഷരൻ

2012/9/28 Georgekutty K.A. <jorjqt@live.com <mailto:jorjqt@live.com>>


    അമൃതാനന്ദമയിയെക്കുറിച്ചുള്ള ലേഖനത്തിലും ഇമ്മാതരി ഫലിതങ്ങൾ കുറേയുണ്ട്.  ഇതൊക്കെ
    സാമ്പിൾ:-

    കുഞ്ഞുന്നാളിൽ തന്നെ ഈശ്വരനോട് അതിരറ്റ പ്രേമമായിരുന്നു സുധാമണിക്ക്. അയലത്ത്
    പട്ടിണിയായാൽ വീട്ടിലെ ആഹാരവും പണവും എടുത്തുകൊണ്ട് കൊടുക്കുമായിരുന്നു. സ്വന്തം കമ്മൽ,
    പുസ്തകം വാങ്ങാനുള്ള കാശ് - ഒക്കെ ദാനം ചെയ്യുമായിരുന്നു. സുധാമണിയെന്ന വിചിത്രബാലിക
    ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ ഓർമ്മ
    ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല്
    വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി പാടുമായിരുന്നു.

    കുഞ്ഞ് ചിലപ്പോൾ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയോ, മാനത്തേക്ക് കണ്ണും നട്ടിരിക്കുകയോ
    കണ്ണടച്ചിരിക്കുകയോ ഒക്കെ ചെയ്യുന്നത് കണ്ട് അതെന്തെങ്കിലും മാനസിക വൈകല്യമാകാൻ
    സാധ്യതയുണ്ടെന്ന് മാതാപിതാക്കൾ കരുതി. ആറേഴുവയസ്സായപ്പഴേക്കും കുഞ്ഞ് ജപധ്യാ‍നാദികൾക്ക്
    പുറമേ കീർത്തനം പാടി നൃത്തം ചെയ്യാൻ തുടങ്ങി. ദുഃഖപുത്രിയെപ്പോലെ
    പരിസരചിന്തയില്ലാതെ നടക്കുന്ന സുധാമണിയോട് പരിസരത്തുള്ളവർക്ക് സഹതാപം തോന്നി.

    കാരുണ്യത്തിന്റെ ആയിരം കൈകൾ കൊണ്ട് മാനവ രാശിയെ മാനസികമായും ശാരീരികമായും
    ആത്മീയമായും ഉയർത്തെഴുന്നേല്പിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി ലോകമെമ്പാടുമുള്ള മാതാ
    അമൃതാനന്ദമയി ശിഷ്യർ ചേർന്ന്  മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ് രൂപവത്കരിച്ചു.

    കുറ്റം പറയരുതല്ലോ, എല്ലാം "അവലംബ"-സഹിതമാണു കൊടുത്തിരിക്കുന്നത്.

    ജോർജുകുട്ടി
    -----------------------------------------------------------------------------------------------
    Date: Fri, 28 Sep 2012 04:32:05 +0530
    From: tonynantony@gmail.com <mailto:tonynantony@gmail.com>
    To: wikiml-l@lists.wikimedia.org <mailto:wikiml-l@lists.wikimedia.org>

    Subject: Re: [Wikiml-l] സർവ്വവിജ്ഞാനകോശമോ ഐതിഹ്യമാലയോ?


    വ്സ്തുതകള്‍ കൃത്യമായി രേഖപ്പടുത്തുന്നത് നല്ലതാണ്. ശാസ്തീയല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍
    അനുയോജ്യമായ വിശദീകരണം നല്‍കേണ്ടത് ആവശ്യമാണ് . അല്ലെങ്കില്‍ അവ തിരുത്തപ്പെയണം.

    2012/9/27 Balasankar Chelamattath <c.balasankar@gmail.com
    <mailto:c.balasankar@gmail.com>>


        ഞാനും യോജിക്കുന്നു...അതിഭീകരമായ അതിഭാവുകത്വം.... ഇത്തരം കാര്യങ്ങളൊക്കെ
        ആപേക്ഷികം അല്ലേ?? ഒരാള്‍ വിശ്വസിച്ചു എന്നു കരുതി എല്ലാവരും  വിശ്വസിക്കണം
         എന്നുണ്ടോ???

        2012/9/27 Prince Mathew <mr.princemathew@gmail.com
        <mailto:mr.princemathew@gmail.com>>

            /"...ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്.

            തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി
            പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട്
            തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി
            നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ
            ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ
            ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള
            വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി
            ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന
            കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു
            വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു
            തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു.
            വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്.
            കൊല്ലവർഷം 1032 ചിങ്ങമാസംചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്;
            ^[3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു

            വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും
            ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു
            ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു.
            അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും
            അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി
            വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി
            അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു."/
            /
            /
            /............../
            /
            /
            /"...പണ്ഡിതൻമാരായ ജ്യോതിഷികൾ എത്രയും അപൂർവ്വമായ പഞ്ചമഹായോഗം കൊണ്ടു
            ധന്യമായ മുഹൂർത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു./

             1. /ഗജകേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ അരോഗദൃഢഗാത്രരും ,
                സദ് വൃത്തരും , കീർത്തിമാൻമാരുമായി തീരും എന്നുള്ളതാണു ഫലം./
             2. /ശ്രീ കണ്ഠയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ വിശ്വൈകജ്ഞാനികളും
                വിശ്രുതതപസ്വികളും ധർമ്മസ്ഥാപകരും ആയിത്തീരും/
             3. /സാരസ്വതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ

                സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാൻ പോന്ന മഹാസാഹിത്യകാരൻ
                ആയി തീരുമെന്നു കാണുന്നു./
             4. /കേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ കളത്രസ്ഥാനത്ത്
                കേസരിയോഗം കാണുന്നതിനാൽ വേളി നടക്കുകയില്ല എന്നു ഫലം/
             5. /ഉഭയചരിതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ ഉത്സാഹികളും ,
                വിജയികളും , അംബരത്തോളം വളർന്ന സല്കീർത്തി പേറുന്നവരും ആയിരിക്കും."/


            *ഇത് സർവ്വവിജ്ഞാനകോശമോ ഐതിഹ്യമാലയോ?*


            ഇതുപോലെയുള്ള ലേഖനങ്ങൾ വേറെയും ധാരാളം ഉണ്ട്. അതുകൊണ്ടാണ് ഇവിടെ
            പറയുന്നത്. Cleanup ടാഗിട്ടാൽ ലോകാവസാനം വരെ അതവിടെയുണ്ടാകും.

            - ഒരു വിക്ക്യുദയകാംക്ഷി

            _______________________________________________
            Wikiml-l is the mailing list for Malayalam Wikimedia Projects
            email: Wikiml-l@lists.wikimedia.org
            <mailto:Wikiml-l@lists.wikimedia.org>

            Website: https://lists.wikimedia.org/mailman/listinfo/wikiml-l

            To stop receiving messages from Wikiml-l please visit:
            https://lists.wikimedia.org/mailman/options/wikiml-l




        --
        Balasankar C (Balu)


        _______________________________________________
        Wikiml-l is the mailing list for Malayalam Wikimedia Projects
        email: Wikiml-l@lists.wikimedia.org
        <mailto:Wikiml-l@lists.wikimedia.org>

        Website: https://lists.wikimedia.org/mailman/listinfo/wikiml-l

        To stop receiving messages from Wikiml-l please visit:
        https://lists.wikimedia.org/mailman/options/wikiml-l



    _______________________________________________ Wikiml-l is the
    mailing list for Malayalam Wikimedia Projects email:
    Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org>

    Website: https://lists.wikimedia.org/mailman/listinfo/wikiml-l To
    stop receiving messages from Wikiml-l please visit:
    https://lists.wikimedia.org/mailman/options/wikiml-l

    _______________________________________________
    Wikiml-l is the mailing list for Malayalam Wikimedia Projects
    email: Wikiml-l@lists.wikimedia.org
    <mailto:Wikiml-l@lists.wikimedia.org>

    Website: https://lists.wikimedia.org/mailman/listinfo/wikiml-l

    To stop receiving messages from Wikiml-l please visit:
    https://lists.wikimedia.org/mailman/options/wikiml-l




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l