പ്രിന്‍സ് നുണപ്രചരണം നടത്തരുതു്. മുമ്പേ ഈ ലിസ്റ്റില്‍ പ്രിന്‍സിന്റെ ചോദ്യത്തിനുത്തരമായിത്തന്നെ വിശദീകരിച്ചതാണു് നോട്ടുവും കൗമുദിയും അടക്കമുള്ള ലഭ്യമായ എല്ലാ ഫോണ്ടിലും സാമ്പിളുകള്‍ നല്‍കിയിരുന്നുവെന്നതു്.

2013/12/27 Prince Mathew <mr.princemathew@gmail.com>
പാഠപുസ്തകത്തിന് കരിക്കുലം കമ്മറ്റി പഴയലിപി തെരഞ്ഞെടുത്തു എന്നാണ് ശ്രീ മനോജ് അഭിപ്രായപ്പെടുന്നത്. എന്നാൽ സംഭവിച്ചത് എന്താണ്? അച്ചടിയ്ക്കുമ്പോൾ ഭംഗിയുള്ള ഒരു പഴയലിപിഫോണ്ടിലും (രചന) അത്ര ഭംഗിയില്ലാത്ത പുതിയലിപിഫോണ്ടിലും (രഘു) ടൈപ്പ് സെറ്റ് ചെയ്ത് കാട്ടിയ മാതൃകകളിൽ നിന്ന് ഭംഗിയുള്ള ഫോണ്ട് തെരഞ്ഞെടുക്കുക മാത്രമാണ് കമ്മറ്റി ചെയ്തത്. അച്ചടിയ്ക്കുമ്പോൾ ഭംഗിയുള്ള പുതിയലിപി ഫോണ്ടുകളായ നോട്ടോ സാൻസ്, കൗമുദി, അഞ്ജലി ന്യൂലിപി എന്നിവയോ കാണാൻ ഭംഗിയില്ലാത്ത പഴയലിപി ഫോണ്ടുകളോ കരിക്കുലം കമ്മറ്റിയെ കാട്ടിയില്ല. അതിന്റെ ഫലമായിട്ടാണ് കമ്മറ്റി രചനയെ തെരഞ്ഞെടുത്തത്. എന്നാൽ പഴയലിപിയുടെ ഭംഗി കണ്ട് കമ്മറ്റി അത് തെരഞ്ഞെടുത്തു എന്നാണ് ലേഖനത്തിൽ പറയുന്നത്.

ലിപി തെരഞ്ഞെടുത്തതു് കരിക്കുലം കമ്മിറ്റിയല്ല . പാഠപുസ്തകക്കമ്മിറ്റിയാണ് .  ഇനി അവലംബം ഇല്ലെന്നു വേണ്ട. തനതുലിപി വന്ന വഴി ഈ വാര്‍ത്തയിലുണ്ട്  http://epaper.newindianexpress.com/c/1823691 അതായതു് ഒക്റ്റോബര്‍ 24 നു വന്ന ഈ വാര്‍ത്തയാണു് ഈ വിഷയത്തില്‍ വന്ന ആദ്യവാര്‍ത്ത . ജോര്‍ജ്ജ് ഓണക്കൂര്‍ ആണു് ലിപിമാറ്റം നിര്‍ദ്ദേശിച്ചതെന്നു് വ്യക്തമായും ഈ വാര്‍ത്തയില്‍ പറയുന്നുണ്ട് . സുഗതകുമാരി ടീച്ചര്‍ പിന്തുണച്ചുവെന്നും . സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനെ ഇതില്‍ വലിച്ചിഴക്കേണ്ടതില്ല.

 
അതുപോലെ ഡെബിയനിലും, ഫെഡോറയിലും, ഉബുണ്ടുവിലും ഒക്കെ SMC അപ്സ്ട്രീമിൽ നൽകിയത് പഴയലിപിഫോണ്ടുകൾ മാത്രമാണ്.

പ്രിന്‍സിന്റെ അടുത്തനുണ പ്രചരണമാണിതു് .

അറിയാത്തവര്‍ മിനിമം ഗൂഗിള്‍ ചെയെതെങ്കിലും നോക്കണം . സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന എല്ലാ ഫോണ്ടുകളും (രഘുമലയാളവും കല്യാണിയും പുതിയലിപി ഫോണ്ടുകളാണു്. ദുതി ഓര്‍ണ്ണമെന്റല്‍ ഫോണ്ടാണ്. രചന, മീര, അഞ്ജലി സുറുമ എന്നിവ തനതുലിപി ഫോണ്ടുകളാണു്) ഒറ്റ പാക്കേജായിത്തന്നെ 2008 മുതല്‍ എല്ലാ സ്വതന്ത്രസോഫ്റ്റ്വെയര്‍ വിതരണങ്ങളിലും ലഭ്യമാണു്. ഇവയ്ക്കുപുറമേ , ലോഹിത്, സമ്യക്ക്  തുടങ്ങിയ ഫോണ്ടുകളും . നോടു ഫോണ്ടുകളുടെ ഡെബിയന്‍ പാക്കേജ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെത്തന്നെ വസുദേവ് കമ്മത്ത് ചെയ്തുവരുന്നുണ്ട് . എന്നാല്‍ ഡെബിയനിലും ഫെഡോറയിലും ഉബണ്ടുവിലും ഒക്കെ സ്വതേയുള്ള (ഡീഫോള്‍ട്ട് ) ഫോണ്ട് മീര തന്നെയാണു്. എന്തിന് ഫെഡോറയ്ക്കു സ്വന്തമായി ലോഹിത് എന്ന പുതിയലിപി ഫോണ്ടുള്ളപ്പോള്‍ അവര്‍ മീരയെ ഡീഫോള്‍ട്ടാക്കുന്നതും ഉപയോഗം കൂടുതല്‍ അതിനാണു് എന്നതിലാണ് .

ഓണ്‍ലൈന്‍ പത്രങ്ങളുടെ സ്വതേയുള്ള ഫോണ്ട് (എംബഡ് ചെയ്ത ഫോണ്ട് ) തനതുലിപിയാണു് എന്നതുപോലെത്തന്നെയാണു് ഓപ്പറേറ്റിങ്ങ്സിസ്റ്റങ്ങളുടെ സ്വതേയുള്ള ഫോണ്ട് എന്നു പറയുന്നതും .

എന്തായാലും ഇതിനു മുമ്പ് സാങ്കേതികമായി നിലനില്‍ക്കാത്തതും യൂണിക്കോഡിനെക്കുറിച്ചും ഭാഷാലിപി ചരിത്രങ്ങളെക്കുറിച്ചും ഫോണ്ടുകളെക്കുറിച്ചും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതുമായ റൂബിന്‍ ഡിക്രൂസിന്റെ മാതൃഭൂമി ലേഖനം കണ്ടപ്പോള്‍ ലിസ്റ്റില്‍ മെയിലിടാഞ്ഞവര്‍ ദാ ഇപ്പോള്‍ അതിനുള്ള മറുപടി മാത്രം പോസ്റ്റുന്നതു കാണുമ്പോള്‍ പ്രിന്‍സിന്റെ POV ചായ്‌വ് വ്യക്തമാകുന്നുണ്ടു്. അതിനുള്ള ഇടം വിക്കിപീഡിയയല്ല എന്നോര്‍മ്മിപ്പിക്കുന്നു .