ഞങ്ങളെല്ലാം എന്നു ഷിജു പറഞ്ഞാലും ആദ്യം തൊണ്ണൂറു ശതമാനം ആയതിന്റെ തൊണ്ണൂറ്റൊമ്പതു ശതമാനവും കക്ഷിതന്നെയാണ് ചെയ്തത്.

വിക്കിപീഡിയ പോലെ എല്ലാവരും കൈവെക്കേണ്ട ഒരു സംഗതി അല്ല അതു്
എന്ന് ഷിജു എഴുതിയിരിക്കുന്നത് തെറ്റിദ്ധരിക്കപ്പെടാനിടയുള്ളതുകൊണ്ട് ഉള്ള ചെറിയൊരു വിശദീകരണം

പുതിയ ആൾക്കാരോട് വിരോധമുള്ളതു കൊണ്ടല്ല ഷിജു മുകളിൽ പറഞ്ഞിരിക്കുന്നത്, പദങ്ങളുടെ ഏകീകരണത്തിന് അതായിരിക്കും നല്ലത് എന്നതിനാലാണ്. അല്ലങ്കിൽ ഓരോത്തരും ഒരേ സ്വഭാവമുള്ള കാര്യത്തിന് വ്യത്യസ്ത പദങ്ങൾ ഉപയോഗിക്കാനിടയുണ്ട്. അല്ലങ്കിൽ തന്നെ ഇക്കാര്യത്തിൽ പ്രശ്നങ്ങളുണ്ട്.

പുതിയതായി ഇതിൽ താത്പര്യമെടുത്തെത്തുന്നവർ റിവ്യൂ ചെയ്യുന്നതാണ് നല്ലത് എന്നെന്റെ അഭിപ്രായം. തിരുത്തുന്നവരുണ്ടെങ്കിൽ സമാനരീതിയിലുള്ള മറ്റ് മീഡിയവിക്കികളും പരിശോധിക്കേണ്ടതാണ്. മുകളിൽ പറഞ്ഞതുപോലുള്ള പ്രശ്നങ്ങളോ, മലയാളത്തിലാക്കേണ്ട സന്ദേശങ്ങളോ, തെറ്റുകളോ (വ്യാകരണമോ അക്ഷരപിശകോ) കാണുകയാണെങ്കിൽ അത്  പറയുന്നതു തന്നെയാണ് (ഇവിടെ തന്നെ) ഏറ്റവും ഉപകാരപ്രദം (സർവ്വസാധാരണ സന്ദേശങ്ങളെല്ലാം മലയാളത്തിലാക്കപ്പെട്ടുവെന്നാണു വിശ്വാസം).

ഒരു കാര്യം: ഇവിടെ pos എന്നു കൊടുത്തിരിക്കുന്നത് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിനനുസരിച്ചുള്ള സ്ഥാനമാണ് ;-)

2009/10/8 Shiju Alex <shijualexonline@gmail.com>
താഴെ കാണുന്നതാണു് മീഡിയാവിക്കി സന്ദേശങ്ങളുടെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ ഇതു് വരെ പരിഭാഷയുടെ ഏറ്റവും പുതിയ സ്റ്റാറ്റ്സ്.

Pos.  ↓ Code  ↓ ഭാഷ  ↓
Speakers  ↓ Score (100)  ↓ MediaWiki (most used) (40)  ↓ MediaWiki (30)  ↓ Extensions used by Wikimedia (30)  ↓
10 bn ബംഗാളി
230 75 99.58% 79.85% 38.18%
34 gu ഗുജറാത്തി
46 54 99.58% 41.13% 6.06%
3 hi ഹിന്ദി
550 80 99.58% 99.21% 34.14%
33 kn കന്നഡ
47 58 98.52% 59.41% 1.91%
39 ml മലയാളം
37 79 100.00% 90.17% 39.60%
17 mr മറാഠി
90 72 98.94% 75.85% 30.65%
42 or ഒറിയ
31 2 4.45% 1.37% 0.22%
28 ta തമിഴ്
66 60 92.80% 74.44% 0.99%
20 te തെലുങ്ക്
80 83 100.00% 95.25% 48.53%




ഇതില്‍ നോക്കിയാല്‍ മലയാളത്തിന്റെ നിലവാരം ഒട്ടും മോശമല്ല എന്നും Siebrand സൂചിപ്പിച്ച ഹിന്ദി തെലുഗ് ഭാഷകളുടെ ഒപ്പമോ ചില കാര്യങ്ങളീല്‍ അതിനപ്പുറമോ ആണു് നമ്മുടെ സ്ഥാനം എന്നു് കാണാം.

സത്യത്തില്‍ ഈയ്യടുത്ത കാലം വരെ മലയാളം ആയിരുന്നു പരിഭാഷയുടെ സ്കോറില്‍ ആദ്യത്തെ സ്ഥാനത്തു്. ഏതാണ്ടു് 1.5-2 വര്ഷം മുന്പ് പ്രവീണൂം, ജേക്കബും, ജ്യോതിസ്സും, സാദിക്കും,  ഞാനും ഒക്കെ ചേര്ന്ന് മീഡിയാവിക്കി സന്ദേശങ്ങളുടെ പരിഭാഷ ഈ വിക്കിയില്‍ ചെയ്യാന്‍ തുടങ്ങിയ ചെയ്യ്ന്ന സമയത്ത്, മറാഠി വിക്കി അല്ലാതെ വേരെ ഒരു ഇന്ത്യന്‍ ഭാഷകളുടെ സാന്നിദ്ധ്യം പോലും അവിടെ ഉണ്ടായിരുന്നില്ല. സത്യത്തില്‍ ഇന്നു് ഹിന്ദിയുടെ ലേബലില്‍ കാണൂന്ന മിക്കവാറും പരിഭാഷ ഒരു മറാഠി വിക്കിക്കാരന്‍ ചെയ്തതാണു്.

അന്നത്തെ കണക്കില്‍ മൊത്തം സന്ദേശങ്ങളുടെ 90% ശതമാനവും നമ്മള്‍ പൂര്‍ത്തിയാക്കിയിരുന്നു. 

പക്ഷെ അതിനു്‌ ശെഷം മീഡിയാവിക്കിക്ക് നിരവധി എക്സ്റ്റെഷനുകള്‍ വന്നു. അതിനു്‌ പുറമേ വേരെ എന്തിന്റെയൊക്കെയോ പരിഭാഷകളും ഇതിന്റെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. അങ്ങനെ പരിഭാഷ ചെയ്യേണ്ട സന്ദേശങ്ങള്‍ കൂടി കൊണ്ടെ ഇരുന്നു. ഇപ്പ്പോഴും കൂടുകയാണു്!.

മീഡിയാവിക്കി വളരെ ഡൈനാമിക്കായ പ്രൊഡക്റ്റ് ആയതു് കൊണ്ടു് പുതിയ സന്ദേശങ്ങള്‍ എപ്പോഴും കൂട്ടി ചേര്ക്കപ്പെടും. പഴയത് ചിലത് ഒഴിവാക്കപ്പെടും. എന്തായാലും ഇപ്പോഴും നമ്മളില്‍ കുറച്ച് പേര്‍ (പ്രവീണ്‍, സാദിക്ക് മുതലായവര്‍)  ഇതൊക്കെ സ്ഥിരമായി പരിഭാഷപ്പെടുത്തുന്നുണ്ടു്. മറ്റും ഉണ്ടു്‌. വിക്കിപീഡിയ പോലെ എല്ലാവരും കൈവെക്കേണ്ട ഒരു സംഗതി അല്ല അതു്. പരിഭാഷയ്ക്ക് നിലവാരം ഉണ്ടാവാന്‍വളരെ കുറച്ച് പേര്‍ ചെയ്യുന്നതാണു് നല്ലതു്. 


ഞാന്‍ ഇത്രയും എഴുതാന്‍ കാര്യം ഏതൊക്കെ പരാമീറ്റര്‍ വെച്ച് അളന്നാലും ലോക്കലൈസേഷന്‍ സംരംഭങ്ങളിലും വിക്കിപീഡിയയുടെ വിവിധ ഗുണനിലവാര മാനകങ്ങളിളും മലയാളം ആണു് മറ്റേതു് ഇന്ത്യന്‍  ഭാഷകളേക്കാള്‍ മുന്പേ നടക്കുന്നതു്. പക്ഷെ അക്കാര്യങ്ങള്‍ നമ്മുടെ പിറകേ വന്ന് ചെയ്യുന്ന ഹിന്ദിക്കാരനും, തമിഴനും, ബംഗാളീയും, തെലുങ്കനും ഒക്കെ ചെയ്യുമ്പോഴേ പുറത്തുള്ളവര്ക്ക് വിലയുള്ളൂ. പല ലോക്കലൈസേഷന്‍ സംരഭങ്ങളിലും  ഇതു് തന്നെ സ്ഥിതി.  ഈ സംരഭങ്ങളില്‍ ഒക്കെ പ്രവര്‍ത്തിക്കുന്ന നമ്മുടെ പ്രവര്ത്ത്കര്ക്ക് നമ്മുടെ സ്ഥിതി ഹൈലൈറ്റ് ചെയ്യാന് അറിയില്ല്/ശ്രമിക്കാറുമില്ല എന്ന പ്രശ്നവും ഉണ്ടു്.  


എന്തായാലും Siebrand ഇപ്പോള്‍ ഈ മെയില്‍ അയച്ചതു് മലയാളത്തെ ഉദ്ദേശിച്ചല്ല. ലോക്കലൈസേഷന്‍ ഒട്ടുമേ ചെയ്യാത്ത നിരവധി മറ്റ് ഇന്ത്യന്‍ ഭാഷകള്ക്കു വേണ്ടിയാണു്, നമ്മുടെ പ്രവര്ത്തകര്‍ സജീവമായി തന്നെ ഇതു് തുടര്ന്നു് കൊണ്ടു് പോകുന്നേ ഉണ്ടു്.

ഷിജു




On Thu, Oct 8, 2009 at 5:42 PM, Challiyan <challiyan@gmail.com> wrote:
how can one help him?

--
An Orthodontist dreaming to become a pilot;
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l