ഈ കര്‍മ്മപദ്ധ്വതിയുടെ പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ മലയാളം വിക്കിയില്‍ രണ്ടുലക്ഷം ലേഖനങ്ങള്‍ എന്നൊരു ലക്ഷ്യം വെച്ചിരിക്കുന്നു. സമയബന്ധിതമല്ലാത്തതിനാല്‍  അതു് നടക്കുമെന്നു് തന്നെ പ്രതീക്ഷിക്കാം. മലയാളം വിക്കിയിലെ ഉള്ളടക്കങ്ങളെല്ലാം ഗുണനിലവാരമുള്ളതാക്കുക എന്നൊരു ലക്ഷ്യം മലയാളം വിക്കീപീഡിയ സമൂഹത്തിനുമുണ്ടല്ലോ. ഈ രണ്ടു് ലക്ഷ്യങ്ങളും പരസ്പരപൂരകമായി നിലനില്‍ക്കാവുന്നതാണു്. അതു് സ്വതന്ത്രവിജ്ഞാന പ്രവര്‍ത്തനങ്ങള്‍ക്കു് പൊതുവില്‍ സഹായകരമാണു്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്യേണ്ടതാണു്.

സര്‍ക്കാര്‍ വെബ്ബസൈറ്റുകളുടെ ശോചനീയമായ അവസ്ഥ പരിഹരിക്കപ്പെടേണ്ടുന്ന വേറൊരു പ്രശ്നമാണു്. അതും ഇതും തമ്മില്‍ ഇടകലര്‍ത്തി കാണേണ്ടതില്ല. സര്‍ക്കാരിന്റേതു് എപ്പോഴും ബഹുമുഖ പ്രവര്‍ത്തനങ്ങളാണു്. ഒന്നിലെ പാളിച്ച മറ്റൊന്നിന്റെ ആസൂത്രണത്തെ ബാധിക്കുമെന്നു് കരുതേണ്ടതില്ല.

- അനില്‍

2013/5/29 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
ആദ്യം ആ സർക്കാരു വക സൈറ്റുകളൊക്കെ ആർക്കെങ്കിലും വായിക്കാൻ കൊള്ളാവുന്ന മലയാളത്തിൽ ആക്കട്ടെ.