ചില ഓർമ്മപ്പെടുത്തലുകൾ:

1. കെട്ടുപുള്ളിക്കു പകരം പുള്ളി, 'ർ' നു പകരം കുത്തിട്ട രേഫം, ഇടയ്ക്കു സ്പേസില്ലാതെ എഴുതിയ വാക്കുകൾ ഇവയൊക്കെ അക്ഷരത്തെറ്റുകളാണെന്നു കരുതി തിരുത്താതെ, താളിന്റെ ചിത്രത്തിൽ കാണുന്നതുപോലെത്തന്നെ ചേർക്കണം.

2. കുത്തിട്ട രേഫം അടുത്ത  അക്ഷരത്തിനു മുകളിൽ ചെന്നുനിൽക്കാതെ കുത്തുവട്ടവും രേഫവുമായി വേറെ നിൽക്കുന്നതായി കണ്ടെന്നു വരാം. ഇതു് നിങ്ങളുടെ കമ്പ്യൂട്ടറിൽ യുക്തമായ ഫോണ്ടില്ലാതെ വരുന്നതുകൊണ്ടാകാം. അങ്ങനെ നിന്നാലും അതു തെറ്റാണെന്നു കരുതി പരിഭ്രമിക്കേണ്ടതില്ല.

3. ചില വാക്കുകൾ അവയ്ക്ക് ഇപ്പോൾ പതിവുള്ള പോലെ സംവൃത ഉകാരമോ ചന്ദ്രക്കലയോ ഇല്ലാതെയായിരിക്കും കാണപ്പെടുക. അവ അതുപോലെത്തന്നെ ചേർക്കണം.




2013/8/30 manoj k <manojkmohanme03107@gmail.com>
അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷേപവേദാർത്ഥത്തിന്റെ 1772ൽ പ്രിന്റ് ചെയ്ത ആദ്യ പതിപ്പിന്റെ സ്കാന്‍ വിക്കിഗ്രന്ഥശാലയിലെത്തിയ സന്തോഷ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ ഷിജു അലെക്സിന്റെ ബ്ലോഗില്‍ വായിക്കുക.

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഈ പുസ്തകത്തിന്റെ ഡിജിറ്റൈസേഷന്‍ വിക്കിഗ്രന്ഥശാലയില്‍ ആരംഭിച്ചിട്ടുണ്ട്. സൂചിക താളിലേയ്ക്കുള്ള കണ്ണി

ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന വിവരങ്ങള്‍ ഇവിടെ 
സമയമുള്ള എല്ലാവരും എത്രയും വേഗം കൂടുമല്ലോ. ടൈപ്പ് ചെയ്യാന്‍ തുടങ്ങിയതില്‍നിന്ന് ജോലി കുറച്ച് കഠിനമായിരിക്കുമെന്നാണ് മനസ്സിലായത്.

Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/groups/opt_out.