മലയാളം വിക്കിപീഡിയാ വാര്‍ഷികം വികേന്ദ്രീകരിച്ചുതന്നെ നടത്തണം. ഞാനിവിടെ ഇരുപതുപേരിലധികം പങ്കെടുക്കാറില്ലാത്ത പല നല്ല (വിദ്യാഭ്യാസ, സാഹിത്യ, സാംസ്‌കാരിക, പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ച) ചര്‍ച്ചകളും മൊബൈല്‍ഫോണിലുള്ള വോയ്‌സ് റിക്കാര്‍ഡിങ്ങുപയോഗിച്ച് റിക്കാര്‍ഡുചെയ്തിട്ട് നൂറുകണക്കിനു സുഹൃത്തുക്കള്‍ക്ക് ഇ-മെയിലിലൂടെ അയച്ചുകൊടുക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് എത്രമാത്രം എക്കോ (ecologicaly and economically) ഫ്രണ്ട്‌ലിയും സമയലാഭമുണ്ടാക്കുന്നതും ആയിരിക്കും എന്ന് എല്ലാവരും ഒന്നാലോചിച്ചു നോക്കണം. മലയാളം വിക്കിപീഡിയാ വാര്‍ഷികം കേന്ദ്രീകൃതമായി നടത്താന്‍ ശ്രമിച്ചാല്‍വരുന്ന യാത്രയ്ക്കു പാഴാക്കാന്‍ ഇടയുള്ള സ്ഥലവും സമയവും എന്തുമാത്രം വരുമെന്നൊന്നാലോചിക്കൂ. നിരവധി സ്ഥലങ്ങളില്‍ വാര്‍ഷികം അതതിടത്തെ സംവിധാനങ്ങളുപയോഗിച്ച് ബഹുജനങ്ങളെക്കൂടി സഹകരിപ്പിച്ച് സംഘടിപ്പിച്ചിട്ട്, നടക്കുന്ന പരിപാടികളുടെ ഓഡിയോ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് പോഡ്കാസ്റ്റിങ്ങ് നടത്താനായി ഇങ്ങനെ ലഭിക്കുന്ന പണവും സമയവും ഉപയോഗിക്കുന്നതിനെപ്പറ്റിയും ആലോചിക്കേണ്ടതാണ്.

2012/11/25 Adv. T.K Sujith <tksujith@gmail.com>

മലയാളം വിക്കിപീഡിയയ്ക്ക് ശ്രദ്ധേയമായ ഒരു പത്താം പിറന്നാൾ നാം ഒരുക്കേണ്ടേ ? ഇനി ഏതാനും ദിവസങ്ങൾ മാത്രം. വികേന്ദ്രീകരിച്ച് ആഘോഷങ്ങൾ നടത്താം എന്ന ആലോചനയുണ്ടായിട്ടും ബാംഗ്ലൂർ ഒഴികെ ആരും പരിപാടി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടില്ല...

മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതും സന്തോഷകരവും ഒപ്പം ഗൗരവതരവുമായ പങ്കുവെയ്കലുകൾ നടക്കുന്ന ഒരു കൂട്ടം നമുക്കുണ്ടാകേണ്ടേ ? എറണാകുളത്ത് കൂടാമെന്ന് ചില ചങ്ങാതിമാർ സൂചിപ്പിച്ചിരുന്നു... ആ നിർദ്ദേശം അങ്ങ് സ്വീകരിച്ചാലോ ? ചർച്ചകൾ ഉടൻ ആരംഭിക്കണേ..

എറണാകുളത്തെ പരിപാടിയോട് യോജിപ്പെങ്കിൽ അതിന്റെ സ്ഥലം, ഉള്ളടക്കം, ഉത്ഘാടകൻ, പങ്കാളികൾ, സാമ്പത്തികം തുടങ്ങിയവ തീരമാനിക്കണം. വിനോദ് മേനോൻ മാഷ് ഇപ്പോൾ എവിടെയാണ് ? അദ്ദേഹത്തെ അന്നേക്ക് ലഭിക്കുമോ ?

ഡിംസംബർ 21 പ്രവർത്തിദിവസമായ വെള്ളിയാഴ്ചയായതിനാൽ ആളുകളുടെ പങ്കാളിത്തത്തിൽ പ്രശ്നമുണ്ടാകാം. ജില്ലാതല പരിപാടികൾ ആ ആഴ്ചയിലെ ഞായറാഴ്‌ചയിലേക്ക് (ഡിസം. 23) നടത്തുവാനായി നിശ്ചിച്ചാലോ..? 

സുജിത്ത്

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l