ഈ വിഷയത്തില്‍ വിക്കിപീഡിയയില്‍ നിന്നും സജീവ ഉപയോക്താക്കളും കാര്യനിര്‍വ്വാഹകരും വിട്ടുനില്‍ക്കുവാനുള്ള തീരുമനങ്ങളെടുക്കുന്നത് വളരെ സങ്കടകരമാണ്. ദയവായി സമവായ ജനാധിപത്യം എന്ന വിക്കിപീഡിയയുടെ സവിശേഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇതിന് ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇവിടുത്തെ ചര്‍ച്ചകളില്‍ നിന്നും രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും മുന്നോട്ടുവെയ്കപ്പെട്ടിട്ടുള്ളതെന്ന് കാണുന്നു.

ഒന്ന്, യു,എൽ.എസി ലൂടെ വന്നിട്ടുള്ള ഫോണ്ടും അതുണ്ടാക്കുന്ന കുഴപ്പങ്ങളും. യു.എല്‍.എസിനുമുന്‍പ് കാര്യമായ ഫോണ്ട് പ്രശ്നം ഇല്ലാതിരുന്നിടത്താണ്, യു.എല്‍.എസ് വഴി വരുന്ന ഫോണ്ടും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു വിഭാഗം ഉപയോക്താക്കളെയെങ്കിലും കുഴക്കുന്നതെന്ന് തോന്നുന്നു. അപ്പോള്‍ നമുക്ക് എളുപ്പം മുന്നോട്ടുവെയ്കാവുന്ന പരിഹാരമാര്‍ഗ്ഗം യു.എല്‍.എസി ലൂടെ ഫോണ്ട് വിതരണം ചെയ്യുന്ന രീതി ഒഴിവാക്കുകയും വിക്കിപീഡിയയിലെ ഫോണ്ട് സംവിധാനങ്ങള്‍ യു.എല്‍.എസിനു മുന്‍പുള്ള സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുപോകുകയുമാണ്.

നാരായത്തെ മാറ്റിക്കൊണ്ട് യു.എൽ.എസി ലൂടെ വന്നിട്ടുള്ള ടൈപ്പിംഗ് ടൂളും അതിന്റെ പരിമിതികളുമാണ് രണ്ടാമത്തേത്. യു.എല്‍.എസിന്റെ ടൈപ്പിംഗ് ടൂള്‍ ഇപ്പോള്‍ ഡീഫോള്‍ട്ടായി എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുകയാണ്. അതില്‍ തന്നെ ചില പ്രശ്നങ്ങള്‍ പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്. യു.എല്‍.എസ് സംവിധാനം ഡീഫോള്‍ട്ടായി വിതരണം ചെയ്യുന്നതിനുപകരം ഉപയോക്താവിന്റെ ഇഷ്ടാനുസരണം എനേബിള്‍ ചെയ്യാവുന്ന വിധത്തില്‍ മാത്രമാക്കുകയായിരുന്നു വേണ്ടത്.

ഇതു രണ്ടിന്റെയും കാര്യത്തിൽ കമ്മ്യൂണിറ്റിക്കുവേണ്ടി ഒരു അവസാന തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ബഗ്ഗുകള്‍ പരിഷ്കരിക്കുകയും ചെയ്യണം. മെറ്റാവിക്കിയിലോ ബഗ്സിലയിലോ ഇവിടെയുണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ നിലപാട് അറിയിക്കണം. തമിഴില്‍ അവര്‍ അക്കാര്യത്തില്‍ വിക്കിപീഡിയയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അവരുടെ നിലപാട് അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം ഉണ്ടാകുകയും ചെയ്തതെന്ന് കാണുന്നു.

നമ്മള്‍ മെയിലിംഗ് ലിസ്റ്റില്‍ കിടന്ന് ഗുസ്തി പിടിക്കേണ്ടതുണ്ടോ ? സാങ്കേതികമായി ഇക്കാര്യങ്ങള്‍ ആഴത്തില്‍ അറിയാവുന്ന ആളുകളാരെങ്കിലും മുന്‍കൈയ്യെടുത്ത് സാങ്കേതിക പഞ്ചായത്തിന്റെ ഉപതാളായി ഒരു വോട്ടിംഗ് താള്‍ ആരംഭിക്കാമോ....?

ഷിജുവും സുനിലുമടക്കം അവിടെ അവരുടെ അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്തണമെന്നും ചര്‍ച്ചകള്‍ നയിക്കണമെന്നും അഭ്യര്‍തഥിക്കുന്നു....

സുജിത്ത്

---------- കൈമാറിയ സന്ദേശം ----------
From: "സുനിൽ (Sunil)" <vssun9@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Tue, 25 Jun 2013 23:13:15 +0530
Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം
തമിഴ് വിക്കിപീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിൻപ്രകാരം തമിഴിൽ ഡീഫോൾട്ട് വെബ്ഫോണ്ട് ഡിസേബിളാക്കിയിട്ടുണ്ട്. മലയാളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും അതുകൊണ്ട് ഡിസേബിൾ ചെയ്യില്ലെന്നുമെന്നാണ് പറയുന്നത്.

ഒരു വോട്ടെടുപ്പ് വേണമെങ്കിൽ വിക്കിയിൽ നടത്തി വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കാം എന്നേ ഒരു വഴിയുള്ളൂ.

2013/6/25 Anilkumar KV <anilankv@gmail.com>
വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീ‍ഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും, വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

---------- കൈമാറിയ സന്ദേശം ----------
From: CherianTinu Abraham <tinucherian@gmail.com>
To: Wikimedia India Community list <wikimediaindia-l@lists.wikimedia.org>
Cc: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Date: Wed, 26 Jun 2013 07:15:57 +0530
Subject: Re: [Wikiml-l] [Wikimediaindia-l] Malayalam Wikipedia crosses 1000 contributors milestone.
Congratulations & Best wishes to the Malayalam Wiki Community.

Regards
Tinu Cherian

On Tue, Jun 25, 2013 at 7:29 PM, Ravishankar <ravidreams@gmail.com> wrote:
Hey,

Malayalam Wikipedia crosses 1000 contributors milestone.

http://stats.wikimedia.org/EN/TablesWikipediaML.htm

Congrats for the awesome community.

Ravi

_______________________________________________
Wikimediaindia-l mailing list
Wikimediaindia-l@lists.wikimedia.org
To unsubscribe from the list / change mailing preferences visit https://lists.wikimedia.org/mailman/listinfo/wikimediaindia-l

---------- കൈമാറിയ സന്ദേശം ----------
From: "നവനീത് .....(Navaneeth Krishnan.S)" <navaneeth.sree@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Wed, 26 Jun 2013 10:47:27 +0530
Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം
ആണവച്ചില്ല് വിക്കിയുപയോഗിക്കുന്നവരില്‍ അടിച്ചേല്‍പ്പിച്ചതുപോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇതും. ആണവച്ചില്ലിന്റെ കാര്യത്തില്‍ ആണവമല്ലാത്ത ചില്ലുപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വിക്കിമീഡിയോ സോഫ്റ്റ്‌വെയര്‍ പൊളിച്ചെഴുതിയിരുന്നു. ഇവിടെ പക്ഷേ നിങ്ങള്‍ക്ക് ഏതു ഫോണ്ടുവേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലുമുണ്ട്. ഫയല്‍നെയിം ആണവച്ചില്ലുപയോഗിക്കാതെ എഴുതി എന്ന ഒറ്റക്കാരണത്താല്‍  ലയാളം വിക്കിയില്‍ ചിത്രം എടുക്കാതിരിക്കുന്നു. മലയാളം വിക്കിയില്‍ ഉപയോഗിക്കണമെങ്കില്‍ ആണവച്ചില്ലില്‍ എഴുതിക്കൊണ്ടുവരണമത്രേ! യുണിക്കോഡ് കണ്‍സോര്‍ഷ്യം അനുവദിച്ച ഒരു ക്യാരക്റ്ററിനെ വിക്കിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത പാകത്തിലാക്കിയ പാതകം ചെയ്ത ആളുകള്‍തന്നെയല്ലേ ഇപ്പോള്‍ ഈയൊരു അടിച്ചേല്‍പ്പിക്കലിനേയും എതിര്‍ക്കുന്നതെന്നത് കൗതുകകരമായിത്തോന്നുന്നു. വെബ്ഫോണ്ട് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ടാക്കിയിട്ടാല്‍ മാത്രം മതിയാകുന്നതാണെന്നാണ് എനിക്കു തോന്നുന്നത്.

2013/6/25 സുനിൽ (Sunil) <vssun9@gmail.com>
തമിഴ് വിക്കിപീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിൻപ്രകാരം തമിഴിൽ ഡീഫോൾട്ട് വെബ്ഫോണ്ട് ഡിസേബിളാക്കിയിട്ടുണ്ട്. മലയാളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും അതുകൊണ്ട് ഡിസേബിൾ ചെയ്യില്ലെന്നുമെന്നാണ് പറയുന്നത്.

ഒരു വോട്ടെടുപ്പ് വേണമെങ്കിൽ വിക്കിയിൽ നടത്തി വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കാം എന്നേ ഒരു വഴിയുള്ളൂ.

2013/6/25 Anilkumar KV <anilankv@gmail.com>
വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീ‍ഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും, വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841