ദീപേഷ്,

നെടുംകോട്ട എന്ന ലെഖനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സൈറ്റ് അവലംബമായി ചെർത്തിട്ടില്ലല്ലോ.

പക്ഷെ വേരെ പല ലെഖനങ്ങളിലും ഉണ്ടു് എന്നത് ശരിയാണു്. പ്റത്യേകിച്ച് പഞ്ചായത്ത് ലെഖനങ്ങളിൽ. ആധികാരികമായ കാര്യങ്ങൾ അവതരിപ്പിക്കേണ്ട സർ‌ക്കാർ സൈറ്റുകൾ തെറ്റു് പറയുന്നു എന്നതിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റുമെന്ന് തൊന്നുന്നില്ല. സർക്കാരിൽ പിടിപാടുള്ള ആരെക്കെങ്കിലും ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താം എന്ന് മാത്രം.വീവരം  തെറ്റാണെന്ന് കണ്ടാൽ മറ്റൊരു ആധികാരികമായ അവലംബം ചെർക്കുക എന്ന ഒരു വഴി മാത്രമേ നമുക്ക് മുന്നിലുള്ളൂ.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സൈറ്റുകൾ പൂർണ്ണമായി ഒഴിവാക്കാൻ നമുക്ക് പറ്റില്ല. കാരണം മിക്കവാറും പഞ്ചായത്തുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് നമുക്കുള്ള ലഭ്യമായ എക അവലംബം അത് മാത്രമാണു്.






2010/7/28 Deepesh Pattath <psdeepesh@gmail.com>
ഒരു സംശയനിവാരണത്തിനാണു ഈ കുറിപ്പ്. മലയാളം വിക്കി ലേഖനങ്ങളിൽ ചിലതിൽ അവലംബമായി ചേർത്തിട്ടുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ആണു, ഇതിൽ പല പഞ്ചായത്തുകളുടേയും സൈറ്റിൽ പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങൾ കാണാൻ കഴിയും അടുത്തടുത്തായി വരുന്ന ഒരോ ഗ്രാമപഞ്ചായതിന്റേയും സൈറ്റ്  എടുത്തു നൊക്കിയാൽ ഇക്കാര്യം ബോധ്യപ്പെടും. ഉദാഹരണമായി തൃശ്ശൂർ ജില്ലയിലെ മേലൂർ ,കൊരട്ടി, കാടുകുറ്റി, പൊയ്യ എന്നീ പഞ്ചായത്തുകളുടെ ചരിത്രത്തിൽ നെടുംകോട്ടയെ പറ്റി പറയുന്നു.(വിക്കിയിലെ നെടുംകോട്ട എന്ന ലേഖനവും കാണുക)(മേലൂരിന്റെ ചരിത്രത്തിൽ പറയുന്നതു കോട്ട പാലക്കാട്ടേക്കു വരെ എന്നും). മേലൂരിന്റെ തന്നെ സൈറ്റിൽ ആമുഖത്തിൽ പറയുന്നതു 10 വാർഡ് എന്നും പൊതു വിവരങ്ങൾ എന്നതിൽ 16 വാർഡും ആണു. പല പഞ്ചായത്തുകളുടെ സൈറ്റിലും ഇതു തന്നെയാനു സ്ഥിതി. ഇത്തരം ഒരു സാഹചര്യത്തിൽ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾ അവലംബമായി ചേർക്കുന്നതു ശരിയാണോ?

http://ml.wikipedia.org/wiki/നെടുംകോട്ട
http://www.lsg.kerala.gov.in/htm/website.php?lang=ml



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l