Where are others? I saw only one "Woman Wikimedian" on that page and
that is you. Seriously, where are others?

ആ വിടവ് നികത്തുക എന്നത് കൂടെയാണ് ഇതേ പൊലുള്ള പരിപാടികൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രിൻസിനും ആ വിടവ് നികത്താൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാകാം.



2013/3/4 Prince Mathew <mr.princemathew@gmail.com>
Where are others? I saw only one "Woman Wikimedian" on that page and
that is you. Seriously, where are others?

On 3/4/13, Netha Hussain <nethahussain@gmail.com> wrote:
> സുഹൃത്തുക്കളേ,
>
>   അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ
> മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു. മാർച്ച് 1 മുതൽ
> 31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം വിക്കിപീഡിയയിൽ
> സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ
> വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ
> ഉദ്ദേശം.  സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും,
> ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ
> തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ
> തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ
> വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ (പ്രത്യേകിച്ചും
> സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി ക്ഷണിക്കുമല്ലോ.
>
> തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം :
> http://ml.wikipedia.org/wiki/WP:WHMIN13
>
> തുടങ്ങേണ്ടതും, വികസിപ്പിക്കേണ്ടതുമായ താളുകളുടെ ഒരു പട്ടിക ആസൂത്രണ
> താളിലുണ്ട്. പട്ടികയിലുള്ള താളുകൾ സൃഷ്ടിക്കുകയോ, ശ്രദ്ധേയതയുള്ള മറ്റ്
> സ്ത്രീകളുടെ ജീവചരിത്രങ്ങൾ എഴുതുകയോ, സ്ത്രീകളുടെ ജീവചരിത്രങ്ങൾ മറ്റ് ഭാഷാ
> വിക്കിപീഡിയകളിൽ നിന്ന് തർജ്ജമ ചെയ്യുകയോ ആവാം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി
> താങ്കൾ സൃഷ്ടിച്ച താളുകൾ ആസൂത്രണ താളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ.
> അന്താരാഷ്ട്ര തലത്തിൽ എല്ലാ ഭാഷകളിലെയും തിരുത്തൽ യജ്ഞത്തിന്റെ ഫലങ്ങൾ അവലോകനം
> ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി ഏപ്രിൽ മാസം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
>
> നന്ദി.
>
> നത
>
>
> --
> Netha Hussain
> Student of Medicine and Surgery
> Govt. Medical College, Kozhikode
> Blogs : *nethahussain.blogspot.com
> swethaambari.wordpress.com*
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l