thanks to everyone    :)

2009/11/21 Ramesh N G <rameshng@gmail.com>
നല്ല റിപ്പോര്‍ട്...
പിന്നെ മീഡിയ വിക്കിയില്‍ വിവര്‍ത്തനത്തിന്റെ ശതമാനത്തിലും നമ്മള്‍ കുറെയധികം മുന്നോട്ട് പോയി. പ്രവീണ്‍ പി മുന്‍‌കൈ എടുത്ത് ചെയ്ത മീഡിയവിക്കി വിവര്‍ത്തനവും അഭിനന്ദനീയം തന്നെ.

2009/11/20 Shiju Alex <shijualexonline@gmail.com>
2009 ഒക്‍ടോബര്‍ മാസം മലയാളം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് പിന്നിട്ട മാസമായിരുന്നു. 2009 ഒക്‍ടോബര്‍ 5ആം തീയതി മലയാളം വിക്കിപീഡിയ ഹീബ്രു, അറബിക്ക്, സിംഹള എന്നീ ഭാഷകളിലെ വിക്കിപീഡിഅയകളെ ഒക്കെ മറികടന്ന്, ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേജ് ഡെപ്തുള്ള വിക്കിപീഡിയ മലയാളം വിക്കിപീഡിയ ആയി മാറി.

അതൊടൊപ്പം ഒറ്റ മാസം കൊണ്ടു  60,000 ത്തിലേറെ തിരുത്തലുകള്‍ വിക്കിപീഡിയയില്‍ നടന്ന മാസം കൂടിയാണു് 2009 ഒക്‍ടോബര്‍.


മലയാളം വിക്കിപീഡിയയുടെ 2009 ഒക്‍ടോബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളും,  ഒക്‍ടോബര്‍ മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും  ആണിതു്.

http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന്  ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടെ സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.
  • 2009 ഒക്‍ടോബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 250 ലേഖനങ്ങള്‍  പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഒക്‍ടോബര്‍ മാസം അവസാനിക്കുമ്പോള്‍  മലയാളം വിക്കിപീഡിയയില്‍ 11,300 ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
  • പേജ് ഡെപ്ത്  178ല്‍ നിന്നു് 212 ആയി ഉയര്‍‌ന്നു. ഇതോടെ പേജ് ഡെപ്ത്തിന്റെ കാര്യത്തില്‍ കുറഞ്ഞതു് 1000 ലെഖനമെങ്കിലുമുള്ള വിക്കിപീഡിയകളില്‍ നമ്മുടെ സ്ഥാനം രണ്ടാമതായി ഉയര്‍ന്നു. അതായതു് ഇംഗ്ലീഷിനു് ശേഷം ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത്തുള്ള വിക്കിപീഡിയ ആയി നമ്മുടെ വിക്കിപീഡിയ മാറി. ഒക്‍ടോബര്‍ അവസാനദിവസം ഇംഗ്ലീഷ് വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് 464 ആയിരുന്നു. 
മലയാളം വിക്കിപീഡിയയുടെ ശൈശവദശയില്‍ "മലയാളം വിക്കിപീഡിയ ഇംഗ്ലീഷ് വിക്കിപീഡിയയുമായി മത്സരിക്കുന്ന ദിനം" സ്വപ്നം കാണുന്നു എന്നൊരു യൂസര്‍ ബോക്സ്/വര്‍ഗ്ഗം പലരുടേയും ഉപയോക്തൃതാളുകളില്‍ ഉണ്ടായിരുന്നു. ആ സ്വപ്നം ഭാഗികമായെങ്കിലും യാഥാര്‍ത്ഥ്യമായി.  ഈയൊരു കാര്യത്തില്‍ മാത്രമേ നമുക്ക് ഇംഗ്ലീഷ് വിക്കിപീഡിയയുമായി മത്സരിക്കാന്‍ തല്‍ക്കാലം പറ്റൂ :) 
പേജു് ഡെപ്ത്തിന്റെ കാര്യത്തില്‍ ഇംഗ്ലീഷിനും മലയാളത്തിനും പിറകില്‍ താഴെ പറയുന്ന വിക്കിപീഡിയകളാണുള്ളതു്.
ഹീബ്രു (197), അറബി (190), സിംഹള (179)  എന്നീ വിക്കിപീഡിയകള്‍ ആണ് 3,4,5 സ്ഥാനങ്ങളില്‍. പേജു് ഡെപ്ത്തിന്റെ കാര്യത്തില്‍  ഇന്ത്യന്‍ വിക്കിപീഡിയകളില്‍ നമ്മള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. നമ്മുടെ തൊട്ടു പിറകിലുള്ള ബംഗാളി വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് 67 മാത്രമാണു്.
  • മലയാളം വിക്കിപീഡിയയില്‍ ഇതു വരെ നടന്ന തിരുത്തലുകളുടെ എണ്ണം: 5,16,891. ഒക്‍ടോബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 63,388 തിരുത്തലുകളാണ് നടന്നത്. മലയാലം വിക്കിപീഡിയ സൃഷ്ടിക്കപ്പെട്ട ശേഷം ഏഅറ്റ്വും കൂടുതല്‍ തിരുത്തലുകള്‍ നടന്ന മാസമാണു് 2009 ഒക്‍ടോബര്‍.
  • മലയാളം വിക്കിപീഡിയയില്‍ ഇതു വരെ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 13,705. ഒക്‍ടോബര്‍ മാസത്തില്‍ ഏതാണ്ട് 650 പേരാണു പുതുതായി അംഗത്വമെടുത്തത്.
  • മലയാളം വിക്കിപീഡിയയില്‍ ഇതുവരെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:6267. ഒക്‍ടോബര്‍  മാസത്തില്‍ 50 ഓളം ചിത്രങ്ങളാണു് അപ്‌ലോഡ് ചെയ്യപ്പെട്ടത്
സ്ഥിതി വിവരക്കണക്കുകള്‍

പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

 ഭാഷ

ലേഖനങ്ങളുടെ എണ്ണം

തിരുത്തലുകളുടെ എണ്ണം

ആഴം

ഓഗസ്റ്റ് 2009

സെപ്റ്റംബര്‍ 2009

ഒക്‍ടോബര്‍

2009

ഓഗസ്റ്റ്

2009

സെപ്റ്റംബര്‍

2009

ഒക്‍ടോബര്‍

2009

ഓഗസ്റ്റ് 2009

സെപ്റ്റംബര്‍  2009

ഒക്‍ടോബര്‍ 2009

ബംഗാളി

20,267

20,390

20,633

5,11,400

5,29,949

5,36,000

64

66

66.8

ബിഷ്ണുപ്രിയ മണിപ്പൂരി

23,416

23,417

23,421

4,05,601

4,09,827

4,13,415

13

13

13.5

ഗുജറാത്തി

8473

9,606

10,628

52,543

56,104

60,091

1

1

1

ഹിന്ദി

40,026

50,836

51,420

4,73,876

5,10,389

5,25,816

21

14

14.8

ന്ന

7,010

7,229

7,460

1,11,339

1,15,489

1,19,550

16

16

15.4

മലയാളം

10,788

11,046

11,303

4,32,952

4,53,503

5,16,891

173

178

212.0

മറാഠി

24,246

24,860

25,621

4,10,843

4,23,450

4,35,376

16

16

15.7

തമിഴ്

19,169

19,402

19,792

4,27,132

4,37,620

4,47,941

26

26

26.6

തെലുഗു

43,596

43,707

43,878

4,48,329

4,55,246

4,61,725

5

6

6


കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡി‌എഫ് ഫയല്‍ കാണുക. (അല്ലെങ്കില്‍ ഇവിടെ നിന്ന്:http://shijualexonline.googlepages.com/2009_October.pdf)

ആശംസകളോടെ

ഷിജു



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh
nalanchira
9544447074