പ്രസിദ്ധീകരണത്തിന് 

2018_ലെ വിക്കിസംഗമോത്സവം; കൊടുങ്ങല്ലൂരിൽ. സംഘാടക സമിതി രൂപീകരണം ശനിയാഴ്ച


വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ വാര്‍ഷിക സംഗമമായ 'വിക്കി സംഘമോത്സവം2018' കൊടുങ്ങല്ലൂരിൽ നടത്തുതിനായുള്ള ഒരുക്കങ്ങൾ ആവുന്നു.  സംഘാടക സമിതി രൂപീകരണ യോഗം 2018 ഡിസംബർ 1 (ശനി) ഉച്ചയ്ക് 2 മണിക്ക് കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. 

സ്വതന്ത്രവും സൗജന്യവുമായ വിക്കിപീഡിയ ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ്. 

വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന  മലയാളം വിക്കിമീഡിയരുടെ  വാര്‍ഷിക സംഗമമാണ് 'വിക്കിസംഗമോത്സവം'. 

മലയാളം വിക്കിപീഡിയയുടെ പിറന്നാള്‍ ദിനമായ ഡിസംബർ 21 ന് ആരംഭിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി രൂപീകരണത്തിന് ശേഷം അതേ വേദിയല്‍ നേരത്തെ തീരുമാനിക്കപ്പെട്ട 'വിക്കിപഠനശിബിരവും' സംഘടിപ്പിക്കുന്നുണ്ട്. 

മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ട, വിക്കി കോമണ്‍സ് തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളെ ഈ പഠനശിബിരത്തില്‍ പരിചയപ്പെടുത്തും. 
വിക്കിപീഡിയ എഡിറ്റിംഗില്‍ പരിശീലനവും നല്‍കും. താല്പര്യമുള്ള ആർക്കും ഈ കൂട്ടായ്മയിൽ പങ്കാളികളാവാൻ കഴയും.

2018_ലെ വിക്കിസംഗമോത്സവത്തിലും അതിന്റെ സംഘാടക സമിതിയിലും ഇപ്പോൾ നടക്കുന്ന  വിക്കി പഠനശിബിരത്തിലും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 
+91 94 97 654765, 
+91 97 44 466187 
എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.


വിശ്വസ്തതയോടെ,

വി. മനോജ്
(മലയാളം വിക്കിമീഡിയ യൂസര്‍ ഗ്രൂപ്പ്)

_______________________________________


മലയാളം വിക്കിമീഡിയ യൂസർ ഗ്രൂപിന് വേണ്ടി
വി. മനോജ്
+91 94 97 654765