2011/5/31 Sivahari Nandakumar <sivaharivkm@gmail.com>
എറണാകുളത്ത് DAKF സംഘടിപ്പിക്കുന്ന മലയാളം വിക്കി പഠനശിബിരം ജൂണ്‍ 4 ന് കച്ചേരിപ്പടി ടി കെ സ്മാരകകേന്ദ്രത്തില്‍ നടക്കും.

{{കൊള്ളാം}} അഭിനന്ദിക്കുന്നു. കേരളമെമ്പാടും വിക്കി പഠനശിബിരങ്ങൾ നടക്കട്ടെ
 
ജൂണ്‍ 11ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കൂട്ടായ്മയ്ക്ക്  മുന്നോടിയായാണ്  DAKF ഈ പരിപാടി സംഘടിപ്പിക്കുന്നത്.

മുന്നോടിയായി നടക്കുന്ന പരിപാടി എന്നു പറയുമ്പോൾ കണ്ണൂരിലെ വിക്കീമീഡിയരുടെ സംഗമവുമായി എന്തെങ്കിലും ബന്ധമുള്ളവർ അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചെയ്യുന്ന പ്രവർത്തനമാണെന്ന് അർത്ഥമുള്ള പോലെ തോന്നുന്നു. പക്ഷേ എന്റെ അറിവിൽ വിവിധയിടങ്ങളിൽ വസിക്കുന്ന വിക്കിപീഡിയർ മിക്കവാറും ഓൺലൈനായാണ് ആ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂരിൽ നിന്നുമുള്ള ഏതാനം പേർ അടിസ്ഥാന ആവശ്യ ആസൂത്രണത്തിനായി ഒത്തുചേർന്നിരുന്നെന്ന് തോന്നുന്നു. അതിനപ്പുറം കണ്ണൂരെ പരിപാടിക്ക് എറണാകുളത്ത് ഒരു ആസൂത്രണയോഗം പോലെയെന്തെങ്കിലും നടക്കുന്നത് എന്റെ അറിവിലില്ലല്ലോ. കണ്ണൂരെ സംസ്ഥാന സംഗമത്തിനു മുൻപ് നടക്കുന്ന ഒരു പഠന ശിബിരം എന്നു മാത്രമേ ഈ വാക്യത്തിനർത്ഥമുള്ളു എങ്കിൽ കുഴപ്പമില്ല. :) അല്ലെങ്കിൽ തെറ്റിദ്ധാരണാജനകമാണ്.


 
വിക്കിപ്പീഡിയ പരിചയപ്പെടുത്തല്‍, പ്രായോഗിക പരിശീലനം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍കുവാനുള്ള കംപ്യൂട്ടര്‍ , ഇന്റര്‍നെറ്റ് സൌകര്യവും ഒരുക്കും. പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.

ആശംസകൾ
പ്രവീൺ