മലയാളം വിക്കിപീഡിയയിൽ 'വിക്കിലൗ' എക്സറ്റൻഷൻ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇനി മുതൽ വിക്കിപീഡിയരെ സ്നേഹിച്ചു തുടങ്ങാം. അവർക്ക് നക്ഷത്രങ്ങളും, ചായയും, കാപ്പിയും,
പൂച്ചക്കുട്ടിയെയുമൊക്കെ സ്നേഹോപഹാരമായി നൽകാം. :)

വിക്കിലൗ പ്രവർത്തിപ്പിക്കുവാൻ യൂസർ താളിലോ യൂസറുടെ സംവാദം താളിലോ പോയി താളിനു മുകളിൽ കാണുന്ന പ്രണയചിഹ്നം ഞെക്കി നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക
.

സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ.

2011/8/10 Anoop <anoop.ind@gmail.com>
സുഹൃത്തേ,

വിക്കിപീഡിയ പോലുള്ള മീഡിയവിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി നിർമ്മിച്ച ഒരു ഉപാധിയാണ് വിക്കിലൗ. ഒരു വിക്കിപീഡിയൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. വിക്കിലൗവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ WikiLove കാണുക.

ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിക്കികളിൽ ഈ എക്സ്‌ടൻഷൻ പ്രവത്തിക്കുന്നുണ്ട്.  ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നു ചേർത്ത് വിക്കിപഞ്ചായത്ത്:സാങ്കേതികം താളിൽ രേഖപ്പെടുത്തുക. എതിർക്കുന്നവർ അതിനുള്ള കാരണങ്ങൾ കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും

അനൂപ്



--
With Regards,
Anoop