{{ആയിരം കൈ}}

2012, ഏപ്രില്‍ 30 11:58 am ന്, RAJESH K.S. <rajeshkslc@gmail.com> എഴുതി:
നിങ്ങള്‍ക്ക് എല്ലാം ഞാന്‍ ഒരു വാക്ക് തന്നിരുന്നു, കേരളത്തിലെ ലൈബ്രറികളില്‍ ആര്‍ക്കും ഉപകരിക്കാതെ, സൂക്ഷിച്ചു വച്ചിരിക്കുന്ന അമുല്യങ്ങളും പഴക്കം ചെന്നതുമായ പുസ്തകങ്ങളെ വിക്കി ഗ്രന്ഥശാലയില്‍ കൊണ്ട് വരുവാന്‍ ഞാന്‍ പ്രയത്നിക്കുംഎന്ന്... പകര്‍പ്പവകാശം കഴിഞ്ഞ ഗ്രന്ഥങ്ങളെ അതിലേക്ക് കൊണ്ട് വരുവാനും അല്ലാത്ത ഗ്രന്ഥങ്ങളുടെ പകര്‍പ്പെടുത്ത് ഡാറ്റാബേസില്‍ സൂക്ഷിക്കുവാനും വേണ്ട എന്‍റെ പരിശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. അതിന്‍റെ ആദ്യ ചുവടുവയ്പ് എന്ന നിലയില്‍ ആലപ്പുഴ ജില്ലയിലെ 250 ല്‍ അധികം വരുന്ന  ഗ്രന്ഥശാലകള്‍ക്ക് പഴയ പുസ്തകങ്ങളുടെ വിവരം ചോദിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ തയ്യാറായി കഴിഞ്ഞു.... എന്‍റെ അറിവില്‍ തന്നെ മുപ്പതോളം ലൈബ്രറികളില്‍ ആയിരകണക്കിന് പഴയകാല പുസ്തകങ്ങള്‍ ഉണ്ട്... അവ ഏവര്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനു ജീവിച്ചിരിക്കുന്നതില്‍ അര്‍ഥം എന്ന് സ്വയം ചോദ്യം എന്നില്‍ ഉയര്‍ന്നു കഴിഞ്ഞു..

Manoj.K/മനോജ്.കെ