വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം ഓരോ നാഴികക്കല്ലുകൾ പിന്നിടുമ്പോഴും പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഒരു പാർശ്വഫലമാണതു്. പുറമെയുള്ളവർ അവർക്കു് എന്തെങ്കിലും ചെയ്യണമെന്നു തോന്നുമ്പോൾ, ഒരു ലക്ഷ്യം നിശ്ചയിക്കുമ്പോൾ, അതു് ലേഖനങ്ങളുടെ എണ്ണമാകുന്നതു് സ്വാഭാവികം.

നേരെമറിച്ചു്, ഉപയോക്താക്കളുടെ എണ്ണവും തിരുത്തുകളുടെ എണ്ണവുമാണു് നാം ഏറ്റവും പ്രധാനമായി കാണുന്നതെങ്കിൽ, അവയാണു് നാം ഓരോ നാഴികക്കല്ലുകൾ പിന്നിട്ടതായി പ്രസിദ്ധപ്പെടുത്തുന്നതെങ്കിൽ, വിക്കിയിലേയ്ക്കു് ഇത്തരത്തിൽ വെളിയിൽ നിന്നു സംഭാവന ചെയ്യുവാൻ താല്പര്യമെടുക്കുന്നവർ തീർച്ചയായും ആ നാഴികക്കല്ലുകൾ വെച്ചായിരിക്കും അവരുടെ ലക്ഷ്യം തീരുമാനിക്കുക. ഉപയോക്താക്കളുടെ എണ്ണമാണു് വിക്കിക്കു് പ്രധാനമെങ്കിൽ, എങ്ങിനെ ഉപയോക്താക്കളെ കൂട്ടാം എന്ന കാര്യമായിരിക്കും അവർ പരിഗണിക്കുക.

ഇതിൽ ആരെയും കുറ്റപ്പെടുത്താനുള്ള സാഹചര്യം ഞാൻ കാണുന്നില്ല. 

സർക്കാരിന്റെ ഭാഗത്തു് നിന്നു് തീരുമാനമെടുക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതു മാത്രമാണു് കരണീയം.


On 29 May 2013 12:00, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!

On 5/29/13, Rajesh K <rajeshodayanchal@gmail.com> wrote:
> നല്ല കാര്യം തന്നെ!!
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards,
Kevin