സുഹൃത്തുക്കളേ,
 
വിക്കിനിഘണ്ടുവിൽ 5,000 നിർ‌വചനങ്ങൾ ആയിരിക്കുന്നു എന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുകയാണ്.. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഏറെ വാക്കുകളുടെ നിർ‌വചനങ്ങൾ ഈ അയ്യായിരത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്. എന്നാൽ നമ്മുടെ നിഘണ്ടു ഏവരും ഉപയോഗിക്കുന്ന സ്വതന്ത്രനിഘണ്ടു എന്ന നിലയിലെത്തണമെങ്കിൽ താഴപ്പറയുന്ന കാര്യങ്ങളെങ്കിലും ചെയ്തു തീർക്കേണ്ടതുണ്ട്:
1. ഇംഗ്ലീഷ് ഭാഷയിൽ ഏറ്റം സാധാരണയായി ഉപയോഗിക്കുന്ന 10,000 വാക്കുകളുടെയെങ്കിലും നിർ‌വചനങ്ങൾ നിഘണ്ടുവിൽ ചേർക്കുക. ഈ 10,000 വാക്കുകളുടെ പട്ടിക ഇവിടെ കാണാം (ലിങ്കിലുള്ള താൾ കാണാൻ ഐ.ഇ. യിൽ റൈറ്റ് മൗസ് ബട്ടൺ അമർത്തി പുതിയ വിൻഡോയിൽ താൾ തുറക്കുക)
2. പ്രസ്തുത ഇംഗ്ലീഷ് വാക്കുകളുടെ നിർ‌വചനങ്ങളിൽ നൽകിയിരിക്കുന്ന മലയാള വാക്കുകളുടെ നിർ‌വചനം ചേർക്കുക. ഇത് രണ്ടുവിധത്തിൽ ചേർക്കാം. ഒന്നുകിൽ ശബ്ദതാരാവലിയിൽനിന്ന് പകർത്താം, അല്ലെങ്കിൽ പ്രസ്തുത വാക്കുകളുടെ അർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഇംഗ്ലീഷ് വിക്കിനിഘണ്ടുവിലുള്ള നിർ‌വചനം തർജ്ജമ ചെയ്യാം.
 
കൃത്യതയുള്ള നിർവചനങ്ങളും, മനസ്സിലാക്കാൻ ഒറ്റവാക്കിലപ്പുറം വിശദീകരണങ്ങളും, അവയോടൊപ്പം ചിത്രങ്ങളും, മനസ്സിലാക്കാൻ കുടുതൽ സഹായത്തിന് ഉദാഹരണവാക്യങ്ങളും, തർജ്ജമകളും ഒക്കെ ഉള്ള ഏറ്റവും ഗുണമേന്മ ഉള്ളതും സ്വതന്ത്രവുമായ നിഘണ്ടു സൃഷ്ടിക്കാൻ ഒരുപക്ഷേ (ഇംഗ്ലീഷ് + മലയാളം total) 10,000നും 15,000നും ഇടയിൽ വാക്കുകളുടെ നിർവചനങ്ങൾ മാത്രം മതിയാവും എന്നാണ് എന്റെ അനുമാനം. അതിനാൽ നമ്മുടെ ലക്ഷ്യം അത്ര ദൂരത്തല്ല. എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. 
 
PS: ഈ വാക്കുകൾ challenging അല്ല എന്നു തോന്നുന്നവർക്ക് കൂടുതൽ കടുപ്പമേറിയ വാക്കുകളുടെ പട്ടിക ഇവിടെയുണ്ട്  :)
1. 10,001 മുതൽ 20,000 വരെ
2. 20,001 മുതൽ 30,000 വരെ
3. 30,000 മുതൽ
 
 (ഈ മെയിൽ ഞാൻ യൂണിക്കോഡ് 5.1 (കീമാൻ 2.0.0) ഉപയോഗിച്ച് ടൈപ്പു ചെയ്തതാണ്. എഡിറ്റ് വിൻഡോയിൽ ചില്ലുകൾ കാണുന്നതിനു പ്രശ്നമൊന്നുമില്ല. എന്നാൽ ഇപ്പോഴും വിക്കിപീഡിയ എഡിറ്റ് ബോക്സിൽ ചില്ലിനുപകരം ചതുരപ്പെട്ടിയാണ് കാണുന്നത്.)
 
സസ്നേഹം,
ജേക്കബ്