മലയാളം വിക്കിപീഡിയയ്ക്ക് ശ്രദ്ധേയമായ ഒരു പത്താം പിറന്നാൾ നാം ഒരുക്കേണ്ടേ ? ഇനി ഏതാനും ദിവസങ്ങൾ മാത്രം. വികേന്ദ്രീകരിച്ച് ആഘോഷങ്ങൾ നടത്താം എന്ന ആലോചനയുണ്ടായിട്ടും ബാംഗ്ലൂർ ഒഴികെ ആരും പരിപാടി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടില്ല...

മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതും സന്തോഷകരവും ഒപ്പം ഗൗരവതരവുമായ പങ്കുവെയ്കലുകൾ നടക്കുന്ന ഒരു കൂട്ടം നമുക്കുണ്ടാകേണ്ടേ ? എറണാകുളത്ത് കൂടാമെന്ന് ചില ചങ്ങാതിമാർ സൂചിപ്പിച്ചിരുന്നു... ആ നിർദ്ദേശം അങ്ങ് സ്വീകരിച്ചാലോ ? ചർച്ചകൾ ഉടൻ ആരംഭിക്കണേ..

എറണാകുളത്തെ പരിപാടിയോട് യോജിപ്പെങ്കിൽ അതിന്റെ സ്ഥലം, ഉള്ളടക്കം, ഉത്ഘാടകൻ, പങ്കാളികൾ, സാമ്പത്തികം തുടങ്ങിയവ തീരമാനിക്കണം. വിനോദ് മേനോൻ മാഷ് ഇപ്പോൾ എവിടെയാണ് ? അദ്ദേഹത്തെ അന്നേക്ക് ലഭിക്കുമോ ?

ഡിംസംബർ 21 പ്രവർത്തിദിവസമായ വെള്ളിയാഴ്ചയായതിനാൽ ആളുകളുടെ പങ്കാളിത്തത്തിൽ പ്രശ്നമുണ്ടാകാം. ജില്ലാതല പരിപാടികൾ ആ ആഴ്ചയിലെ ഞായറാഴ്‌ചയിലേക്ക് (ഡിസം. 23) നടത്തുവാനായി നിശ്ചിച്ചാലോ..? 

സുജിത്ത്

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841