ചന്തുമേനോന്റെ രണ്ടാമത്തെ നോവലായ ശാരദ (1892) വിക്കിഗ്രന്ഥശാലയിലെത്തുകയാണ്. ശ്രമത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.

ഇംഗ്ലീഷ് നോവലുകളുടെ മാതൃകയില്‍ മലയാളികള്‍ക്ക് വായിച്ചുരസിക്കാന്‍ (പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഭാര്യക്ക്) വേണ്ടിയാണ് ചന്തുമേനോന്‍ ഇന്ദുലേഖ രചിക്കുന്നത്. മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത നോവലിന് ശേഷം രണ്ടാമത്തെ നോവല്‍ മൂന്ന് ഭാഗമായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചത്. നിര്‍ഭാഗ്യവശാല്‍ ശാരദ’ പൂര്‍ത്തിയാകുംമുമ്പേ 1899 ല്‍ ചന്തുമേനോന്‍ അന്തരിച്ചു. അതിനാല്‍ ഈ നോവല്‍ അപൂര്‍ണ്ണമായ കൃതിയാണ്. ചന്തുമേനോന്റെ മരണത്തിന് ശേഷം മൂന്നിലേറെ പേര്‍ ഇതിന്റെ ബാക്കി കഥയെഴുതിയിട്ടുണ്ട്.
അപൂര്‍ണ്ണമാണെങ്കിലും മലയാള സാഹിത്യ ചരിത്രത്തില്‍ ഇതിന് ഇന്നും ഒരു നൂറ്റാണ്ടിന് ശേഷവും വായിക്കപ്പെടുന്ന ഒരു കൃതിയാണ്.


ഒന്നാം അച്ചടിപ്പിന്റെ പീഠിക

മലയാളഭാഷയിൽ നോവൽമാതൃകയിൽ ഉള്ള പുസ്തകങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ കാലം ഞാൻ രണ്ടാമതായി ഈ വിധം പുസ്തകം എഴുതി പ്രസിദ്ധം ചെയ്യുന്നതിനെപ്പറ്റി വിശേഷവിധിയായി എനിക്ക് ഒന്നും പറവാനില്ല.
ഈ പുസ്തകത്തെ മൂന്നു ഭാഗങ്ങളായിട്ടാണ് പ്രസിദ്ധപ്പെടുത്തുവാൻ നിശ്ചയിച്ചത്. രണ്ടാംഭാഗവും മൂന്നാംഭാഗവും ഈ ഇംഗ്ലീഷ് സംവത്സരം അവസാനിക്കുന്നതിനു മുമ്പുതന്നെ പ്രസിദ്ധപ്പെടുത്തുവാൻ തരമാവുമെന്നു തോന്നുന്നു.
ഇംഗ്ലീഷ് നോവലുകൾ വളരെ വായിച്ച് ഈ മാതിരി പുസ്തകങ്ങളുടെ ഗുണദോഷങ്ങളെ സൂക്ഷ്മമായി ഗ്രഹിപ്പാൻ വിദഗ്ദ്ധത ഉള്ള എന്റെ സ്നേഹിതൻ ഈ ഭാഗം അച്ചടിക്കുന്ന കാലം അതിനെ വായിപ്പാൻ ഇടവരികയും അടിച്ചു തീർന്നേടത്തോളം അദ്ധ്യായങ്ങൾ പുസ്തകത്തിന്റെ ഒന്നാമത്തെ ഭാഗമാക്കി ഉടനെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് തീർച്ചയായി അഭിപ്രായപ്പെടുകയും ചെയ്തതിനാൽ ഈ പുസ്തകത്തെ ഇങ്ങിനെ മൂന്നു ഭാഗങ്ങളാക്കി വിഭജിച്ചു പ്രസിദ്ധപ്പെടുത്തുന്നതാകുന്നു


ഒ. ചന്തുമേനോൻ
കോഴിക്കോട്, 1892 ആഗസ്റ്റ് 16

180 പേജുകളായുള്ള ഈ കൃതി ഗ്രന്ഥശാലയില്‍ ടൈപ്പ് ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും സഹായം അഭ്യര്‍ഥിക്കുന്നു. താഴെയുള്ള കണ്ണിയിലെ ഓരോ പേജിന്റെ ലിങ്കിലും ഉള്ള ഭാഗം ടൈപ്പ് ചെയ്ത് സേവ് ചെയ്യുക മാത്രമേ വേണ്ടു. നിങ്ങളുടെ ഒഴിവു സമയം ഇതിനു വേണ്ടി ഫലപ്രദമായി ഉപയോഗിക്കവുന്നതാണ്.

സൂചികാതാളിലേക്കുള്ള കണ്ണി :
Index:Sarada.djvu

കൂടാതെ ചങ്ങമ്പുഴയുടെ കവിതാസമാഹാരമായ സങ്കല്പകാന്തി Index:Sangkalpakaanthi.djvu
മയൂഖമാല സൂചിക:മയൂഖമാല.djvu
സൂചിക:അമൃതവീചി.djvu എന്നീ കൃതികളും 
ഉള്ളൂരിന്റെ ഖണ്ഡകാവ്യമായ പിങ്ഗളയും (Index:Pingala.djvu) ടൈപ്പ് ചെയ്യാന്‍/പ്രൂഫ് റീഡ് ചെയ്യാന്‍ തയ്യാറായിട്ടുണ്ട്.

സഹായത്തിന് http://entewiki.blogspot.com/2011/10/blog-post.html ഒന്ന് നോക്കുക. സംശയങ്ങളുണ്ടെങ്കില്‍ ഈ ലിസ്റ്റിലോ വിക്കി ഉപയോക്ത താളിലോ ചോദിക്കുമല്ലോ. 

Manoj.K/മനോജ്.കെ
വിക്കിഗ്രന്ഥശാല