കേരള പ്രസ്സ് അക്കാദമി 2012-13 വര്‍ഷം പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തുന്ന പഠനപരിശീലനക്യാമ്പുകളുടെ പരമ്പരയില്‍ ആദ്യത്തേത് ജൂണ്‍ 27നും 28നും കൊച്ചിയില്‍ നടക്കുന്നു. ഇന്റര്‍നെറ്റ് രംഗത്തെ പുത്തന്‍ സങ്കേതങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ക്യാമ്പിന്റെ ഉദ്ദേശ്യം. കൊച്ചിയിലെ വിക്കിപീഡിയര്‍ സംഘാടകരുമായി ബന്ധപ്പെട്ട് വിക്കിപീഡിയ - ആമുഖം കൂടി നല്‍കാന്‍ കഴിയുമെങ്കില്‍ നല്ല അവസരമായിരുന്നു. മാതൃഭൂമിയിലെ സുനില്‍ പ്രഭാകറിന് സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. സമയമുള്ളവര്‍ അദ്ദേഹത്തെയോ മറ്റ് സംഘാടകരെയോ ബന്ധപ്പെടുമോ ?


http://www.mathrubhumi.com/online/malayalam/news/story/1677110/2012-06-24/kerala



--
Kannan shanmugam