മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം വരുന്നു ഡിസംബറിൽ.

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മറുനാട്ടിലുമുള്ള പല സ്ഥലങ്ങളിലുമായി തികച്ചും വ്യത്യസ്തമായ പരിപാടികളുമായാണു് വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷിക്കുന്നതു്.

വിക്കിയുമായി ചെറുപരിചയമെങ്കിലുമുള്ള തൃശ്ശൂർക്കാരായ പ്ലസ്സർമാരുടേയും ഫേസ്‌ബുക്കുകാരുടേയും ആഘോഷമായി നടത്താനുദ്ദേശിക്കുന്ന ഒരു പരിപാടി "വിക്കിഫേസ് പ്ലസ്സ്" ആണു്.  ചരിത്രമായിത്തീർന്നേക്കാവുന്ന ഈ "തേക്കിൻകാടു സമ്മേളന"ത്തിൽ പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.

വിക്കിപീഡിയയിൽ സജീവമായി പങ്കെടുക്കുന്നവർക്കു മാത്രമല്ല,
പകരം വിക്കിപീഡിയ എന്നു കേൾക്കുക മാത്രം ചെയ്തിട്ടുള്ളവർക്കും
മലയാളം വിക്കിപീഡീയയുടെ ഏതെങ്കിലും ഒരു പേജു് ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളവർക്കുമായ ആർക്കും പങ്കെടുക്കാവുന്ന, തികച്ചും അനൗദ്യോഗികമായ ഒരു സുഹൃദ്സംഗമമാണു് ഉദ്ദേശിക്കുന്നതു്.

വിക്കിപീഡിയയെക്കുറിച്ചും അതിനോടനുബന്ധിച്ചതുമായ സ്വന്തം അനുഭവങ്ങൾ പരസ്പരം പങ്കുവെയ്ക്കുക എന്നതായിരിക്കും പരിപാടിയുടെ മുഖ്യ ഇനം. ചെറുകൂട്ടങ്ങളായി പരസ്പരം കണ്ടുമുട്ടി / പരിചയിച്ച്/  സംസാരിച്ച്  പിരിയുക എന്നത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ.

വിക്കിപീഡിയയുടെ സ്വാതന്ത്ര്യത്തെ അന്വർത്ഥമാക്കുന്നവിധത്തിൽ തന്നെ, പ്രസംഗങ്ങളോ മറ്റു ഔപചാരിക ചടങ്ങുകളോ ഉണ്ടായിരിക്കില്ല.


ദിവസം: ഡിസംബർ 15.
സമയം: ഉച്ചതിരിഞ്ഞ് 2.30 മുതൽ 5.30 വരെ.
സ്ഥലം: നെഹ്രു പാർക്കിനു പടിഞ്ഞാറുവശത്തെ പുൽത്തകിടി


പരിപാടിയ്ക്കു് തക്കതായ പ്രസ്സ് / ചാനൽ കവറേജ് ഉണ്ടായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

ആരൊക്കെയുണ്ടാവും ഒത്തുകൂടാൻ?