പുസ്തക ദിനവുമായി ബന്ധപ്പെട്ട തിരുത്തൽ യജ്ഞം ഗ്രന്ഥശാലയിലല്ലേ വേണ്ടിയിരുന്നത്?
എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. 2017ലെ പുസ്തകദിനത്തോടനുബന്ധിച്ച് ഈ ഏപ്രിൽ മാസം മലയാളം വിക്കിപീഡിയയിൽ പുസ്തകദിന തിരുത്തൽ യജ്ഞം നടത്തുന്നു. ലോകത്തെ പ്രശസ്തമായ പുസ്തകങ്ങളെക്കുറിച്ചും രചയിതാക്കളെക്കുറിച്ചും പ്രസാധകരെകുറിച്ചുമുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ എഴുതി ഈ സംരംഭത്തിന്റെ ഭാഗമാകാം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l