ഇത് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - 3 എന്ന ഇവന്റിന്റെ ഭാഗമായി, ഗുണമേന്മയുള്ള ചിത്രങ്ങള്‍ വിക്കിയിലേക്കെത്തിയ്ക്കാനായി നടത്തുന്ന കമ്മ്യൂണിറ്റി ഇവന്റിന്റെ ഭാഗമായി ശേഖരിച്ചവയാണ്. ഇവരെ ഞാന്‍ വ്യക്തിപരമായി കണ്ട് പെര്‍മിഷന്‍ വാങ്ങിയെന്നേ ഉള്ളൂ.

ജോസഫ് ലാസറിന്റെ ചിത്രങ്ങല്‍ https://commons.wikimedia.org/wiki/Category:Photographs_by_Joseph_Lazer ഇവിടെയുണ്ട്. പലതിനും പേര് ശരിയാക്കാനുണ്ട്. കാറ്റഗറി തിരിച്ചിട്ടുമില്ല. അതിനും സഹായമാവശ്യമുണ്ട്.

നസീറിക്കയുടെ ചിത്രങ്ങളെത്തിയത് ഒരു ന്യൂസ് വാല്യു ഉള്ള കാര്യമാണ്. പല അപൂര്‍വ്വ സ്പീഷ്യസ് ജീവികള്‍ക്കും ഇന്റര്‍നെറ്റില്‍ തന്നെ നല്ല ചിത്രമില്ല. നീലഗിരി മാര്‍ട്ടിന്‍ (മരനായ) എന്ന പശ്ചിമഘട്ട തനതുസ്പീഷ്യസിന്റെ ചിത്രം 22+ വിക്കികളിലിപ്പൊ ഉപയോഗിക്കുന്നുണ്ട്. വെള്ള കാട്ടുപോത്ത് എന്ന സ്പീഷ്യസ് വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ വ്യക്തമായ ചിത്രമെടുക്കുന്നതും എന്‍.എ നസീര്‍ ആണ്. ആ ചിത്രവും വിക്കിയിലെത്തിയിട്ടുണ്ട്. ഇതുപോലെ നിരവധി ചിത്രങ്ങള്‍..
ഒരു പ്രസ്സ് റിലീസ് കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മറ്റു തിരക്കുകളില്‍പെട്ടു പോയതിനാല്‍ സാധിച്ചില്ല. ആര്‍ക്കെങ്കിലും സഹായിക്കാമെങ്കില്‍ സന്തോഷം.

ഇവന്റ് പൂര്‍ത്തിയായി ‎14,549 ചിത്രങ്ങള്‍ നമ്മള്‍ സമാഹരിച്ച് കഴിഞ്ഞു. ഇതിന്റെ അവലോകനവും തയ്യാറാക്കേണ്ടതുണ്ട്. :-/

2013/9/5 sooraj kenoth <soorajkenoth@gmail.com>
മനോജേ,

ജോസഫേട്ടന്റെയും ഫോട്ടോകള്‍‍ ഇതുപോലെ കിട്ടാന്‍ വഴിയുണ്ടോ?

അങ്ങനാണേല്‍ ഈ പരിപാടിയും ഒരു event ആക്കി മാറ്റാം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l