വിക്കിപീഡിയയില്‍ {{ആധികാരികം}} ഫലകമിടുന്ന പോലെ ഒരു ഫലകമിടുകയേ ഉപയോക്താവ് മുഴുവനായി ആ പേജിനെ വിശ്വസിക്കാതിരിക്കാന്‍ വഴിയുള്ളൂ. തെറ്റുതിരുത്തല്‍ വായന നടക്കുന്നതിന്റെ വേഗത വളരെ കുറവാണെന്ന് പറയാതെ വയ്യ. ഭാവിയില്‍ ശരിയാകുമായിരിക്കും :)

2013/5/31 shaji arikkad <shajiarikkad@gmail.com>
നാരായണസ്വാമിതന്റേ കഥാമ്രുതം.
ഇതു പോലുള്ള തെറ്റുകളാണ് ഉദ്ദേശിച്ചത്. ഇത് തെറ്റാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്നതിനാൽ കുഴപ്പമില്ല. ചിലത് അങ്ങനെ മനസ്സിലാവില്ല. അത് തെറ്റായ പാഠത്തെ ശരിയാണെന്ന് ധരിക്കാൻ ഇടയാക്കും.
("അധികം മൂടുന്നു വിരഞ്ഞപ്പുമാന്‍ കാണാതെ, ഹന്ത!
മൃതിയിലും മഹിളമാര്‍ മറക്കാ മാനം!"
ഇതിലെ മറക്കാ മാനം" എന്നത് ഒരു പ്രസിദ്ധീകരണശാലയുടെ ഒരു എഡിഷനിൽ 'മറയ്ക്കാ മാനം' എന്നായിപ്പോയത്രെ. ഇതെത്രത്തോളം അബദ്ധമാകും എന്നു പറയേണ്ടതില്ലല്ലോ.)
അതുകൊണ്ടുതന്നെ ചില തെറ്റുകൾ നമ്മൾ വിചാരിക്കുന്ന അത്ര ലളിതമാവില്ല. ഇതൊക്കെയാണെങ്കിലും തെറ്റുവരാനുള്ള സാദ്ധ്യതയെ അംഗീകരിക്കുന്നു. എങ്കിലും തെറ്റുതിരുത്തൽ വായന നടക്കാത്ത വേരിതിരിച്ചു കാണിക്കാനുള്ള ഒരു സംവിധാനം വേണമെന്നു തന്നെ തോന്നുന്നു.
ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് സ്രോതസ്സിൽ ചെന്ന് തെറ്റുതിരുത്താൻ പോലും കഴിയില്ലെന്നോർക്കണം. അങ്ങനെയുള്ളവർക്ക് ഇതിന്റെ അവസ്ഥ ബോധ്യപ്പെടാനെങ്കിലും ഇതുപകരിക്കും.

2013, മേയ് 31 9:50 PM ന്, manoj k <manojkmohanme03107@gmail.com> എഴുതി:

നിലവിലുള്ള അവിടത്തെ രീതിയനുസരിച്ച് മൂലകൃതി ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.
19 പേജില്‍ 3 പേജ് പ്രൂഫ് റീഡ് വായിച്ചിട്ടുണ്ടെന്ന് കാണുന്നു (ടൈപ്പ് ചെയ്തത് തീര്‍ന്നതായി അറിയ്പ്പ് ഇട്ടിട്ടും പ്രൂഫ് റീഡ് ചെയ്യാന്‍ ആരും താല്പര്യം കാണിച്ചില്ലെന്നത് ഖേദകരമാണ്).
മുഴുവന്‍ പ്രൂഫ് റീഡ് ചെയ്തിട്ടേ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനവച്ചാല്‍ എനിക്ക് തോന്നുന്നു ഒരു കൈയ്യിലെണ്ണാവുന്ന കൃതികളെ ഉണ്ടാവൂ. :)
സോഴ്സ് സ്കാനില്ലാതെ നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഐതിഹ്യമാലയിലും സത്യവേദപുസ്തകത്തിലും വരെ ധാരാളം തെറ്റുകളുണ്ടെന്നറിയാം. തിരുത്താനുള്ള സന്നദ്ധപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇത് ക്ഷമിക്കുകയേ വഴിയുള്ളൂ.

അക്ഷരതെറ്റുകള്‍ മാനുഷികമാണ്. ഒരു തവണ പ്രൂഫ് റീഡ് ചെയ്തതുകൊണ്ട് മാത്രം അത് പരിഹരിക്കപെടണമെന്നില്ല. ഇവിടെ അക്ഷരത്തെറ്റെന്ന് സംശയം തോന്നുന്നുവെങ്കില്‍ അത് പരിശോധിക്കാനുള്ള സംവിധാനമെങ്കിലും കുറച്ച് കൃതികളില്‍ ലഭ്യമാണെന്ന് മനസ്സിലാക്കുക. ഗ്രന്ഥശാലയിലെ ബാക്കിയുള്ള, സ്കാനില്ലാത്ത കൃതികളില്‍ തെറ്റില്ലെന്ന് ഉറപ്പിച്ച് പറയാനാകുമോ.

ഒറ്റനോട്ടത്തില്‍ വളരെ വലിയ അക്ഷരതെറ്റുകളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. രേഫമുള്ള പേജുകളില്‍ കുറച്ച് ദിവസങ്ങള്‍ മുമ്പ് ഐപ്പിയില്‍ നിന്ന് തിരുത്തലുകള്‍ വന്നിരുന്നു. അത് എന്‍കോഡ് ചെയ്തിരിക്കുന്ന രേഫം കാണാനുള്ള ഫോണ്ടില്ലാത്തതിനാല്‍ അതിനെ (ര്‍) ആക്കി തിരുത്തിയതായിരുന്നു. ഇതുപോലുള്ള അക്ഷരതെറ്റുകളാണോ ഉദ്ദ്യേശിക്കുന്നത്.

2013/5/31 shaji arikkad <shajiarikkad@gmail.com>
തെറ്റു തിരുത്തൽ നടത്താത്ത പല കൃതികളും ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.(ഉദാഹരണം ഇവിടെ). ഇത്രയും ധൃതി കൂട്ടി ഇതൊക്കെ ചെയ്യുന്നത് എന്തിനാ? ഇവയിലെല്ലാം തന്നെ ധാരാളം തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. എണ്ണം കൂട്ടൽ മാത്രമാണോ നമ്മുടെ ഉദ്ദേശ്യം? വിക്കിഗ്രന്ഥശാലയുടെ ആധികാരികതയിൽ വിശ്വസിച്ച് ഇതിലെ കൃതികൾ വായിക്കാനെടുക്കുന്നവരെ വഞ്ചിക്കുന്ന ഈ നടപടി തിരുത്തണമെന്ന് നിർദ്ദേശിക്കുന്നു.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l