ആകാശഗംഗ എന്ന പേരാണ് നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്നത്. ആ പേരിനു പിന്നിൽ തന്നെ ഒരു മിത്ത് ഉണ്ടാകും.

ക്ഷീരപഥം എന്ന പദം ഈയടുത്ത് (കഴിഞ്ഞ 100 വർഷത്തിടയ്ക്ക്) വന്ന പദാനുപദവിവർത്തനം ആണ്.


എത്രയോ മലയാളം പാട്ടുകളിൽ ആകാശഗംഗ എന്ന വാക്ക് കടന്നു വരുന്നുണ്ട്. എന്റെ ഓർമ്മയിൽ വരുന്ന ഒരെണ്ണം,  ആകാശഗംഗ തീരത്തിനപ്പുറം .......




ഷിജു

2012/9/16 Prince Mathew <mr.princemathew@gmail.com>
"സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ.
ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്."

ക്ഷീരപഥം  --> Milkyway
സൗരയൂഥം --> Solar System
താരാപഥം --> Galaxy

പക്ഷേ ഈ "ആകാശഗംഗ" എന്ന പേര് എവിടെനിന്നു വന്നു എന്ന് ആർക്കെങ്കിലും
അറിയാമോ? ഏതെങ്കിലും പള്ളിക്കൂടം വാദ്ധ്യാന്മാരുടെ സൃഷ്ടിയാകുമോ? അതോ
"നക്ഷത്രാണാം ശശി" എന്നു പറയുന്നതു പോലെ ഇതും വല്ല ഗ്രന്ഥത്തിൽ നിന്ന്
കിട്ടിയതാണോ?

-- Prince.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l