ഈ വിവരം ഇതു വരെ സര്‍വവിജ്ഞാന കോശം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലല്ലോ. ഇത് എന്ത് ലൈസന്സിലേക്കാണ് മാറ്റേണ്ടത് ? നേരത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും ഉപയോഗിക്കാനായാണല്ലോ GDFL ആക്കിയത്. ഇനി നമ്മള് CC യിലേക്കാക്കാന്‍ ആവശ്യപ്പെട്ട് അവര്‍ ചെയ്യുകയും CC ലൈസന്‍സ് ടേംസ് മാറ്റുവാണെ എന്താകും? എന്തായാലും സര്‍വവിജ്ഞാന കോശം നിലവിലെ ഡയറക്ടര്‍ സുലേഖ ടീച്ചറെ കണ്ട് ഇതാവശ്യപ്പെടാമെന്ന് തോന്നുന്നു. അവര്‍ക്ക് കൊടുക്കാനുള്ള ഒരു ഡോക്യുമെന്റ് മൂന്നു നാലു ദിവസത്തിനുള്ളില്‍ തയ്യാറാക്കുകയാണെങ്കില്‍ അവരെ നേരിട്ട് കണ്ട് കൊടുക്കാം. അവരെ സംഗമോത്സവത്തിലെ ഏതെങ്കിലും ഇനത്തില്‍ പങ്കെടുപ്പിക്കാനും ശ്രമിക്കാം.
കണ്ണന്