കാലിക്കറ്റ് സർവ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം സെമസ്റ്ററിൽ സൈബർ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്‌സ് പഠിക്കാനുണ്ട്. അതിൽ വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും, വിക്കി എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നൽകണം എന്നും സിലബസിൽ കാണുന്നുണ്ട്. സിലബസ് കാണുവാൻ : http://www.universityofcalicut.info/syl/Malayalam_Sylla_16.pdf  പേജ് 68 കാണുക. എം.ജി., കണ്ണൂർ എന്നീ സർവ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.

ഇതൊക്കെ ഏതെങ്കിലും കോളേജുകളിൽ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ? ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ് അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?

അനൂപ്