Congratulations.

2013/6/26 manoj k <manojkmohanme03107@gmail.com>
വ്യക്തിപരമായ കാരണങ്ങളാല്‍ വിക്കിപീഡിയ മെയിലിങ്ങ് ലിസ്റ്റില്‍ നിന്നും
അഡ്മിന്‍ ലിസ്റ്റില്‍ നിന്നും വിക്കിമീഡിയയുടെ ഓണ്‍ലൈന്‍ പ്രചരണ
ഗ്രൂപ്പുകളില്‍ (ഫേസ്ബുക്ക്, ഗൂഗിള്‍പ്ലസ്സ്) നിന്നും പിന്‍മാറുന്നു.

വ്യക്തിപരമായ ആരോപണങ്ങളും വിമര്‍ശനങ്ങളും കേട്ട് അതിനു പിന്നില്‍ സമയം കളയാനും
മറ്റു ബുദ്ധിമുട്ടുകളനുഭവിക്കുന്ന സാഹചര്യങ്ങളുണ്ടാക്കാനും  താല്പര്യപ്പെടുന്നില്ല.

ULS വിഷയത്തില്‍ SMC ക്ക് വേണ്ടി ഗാലറിയിലിരുന്ന് കളിക്കുന്നു എന്നാണ്
എനിക്കെതിരെയുള്ള ആരോപണം.  മലയാളം വിക്കിപീഡിയ എങ്ങനെയാണ് പലസ്ഥത്ത്
നിന്നും കാണുന്നത്, അല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ വരുന്ന
സ്ക്രീന്‍ഷോട്ടുകളില്‍
എത്ര വികലമായ രീതിയിലാണ് അക്ഷരങ്ങള്‍ ചിത്രീകരിക്കുന്നത് എന്ന് കാണുമ്പോഴുള്ള
അനുഭവത്തില്‍ നിന്നാണ് വിക്കിഗ്രന്ഥശാലയില്‍ ഇതിനായി ചര്‍ച്ച പഞ്ചായത്തില്‍
തുടങ്ങുന്നതിന് കാരണം. അത് മീര വേണോ അഞ്ജലി വേണോ എന്നതൊന്നും എനിക്ക്
വിഷയമില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെബ്ഫോണ്ടിന്റെ വിഷയത്തിലും ഇതുപോലെ
പല വിവാദങ്ങളാണ് ആ സൗകര്യം നടപ്പിലാകാതെ പോയത്.ആണവചില്ല്
ഫോണ്ടുകളിലുള്‍പ്പെടുത്തിയിട്ടും ഇങ്ങനെ ഒരു സൗകര്യമേ വേണ്ട എന്ന നിലപാടാണ്
പലര്‍ക്കും. എനിക്കിതെല്ലാം മുന്‍ധാരണകള്‍ക്കൊണ്ട് മാത്രമേ കാണാന്‍ കഴിയൂ.
അതില്‍ ക്ഷമിക്കുക.  വിക്കിപീഡിയ പഞ്ചായത്തിലും എനിക്കനുഭവപ്പെട്ടെ രണ്ട്
മൂന്ന് ബഗ്ഗുകള്‍ ബഗ്സില്ലയിലും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത്രയുമാണ് ഈ വിഷയത്തില്‍ കൈ വച്ചിട്ടുള്ളത്.

ULS ല്‍ ബഗ്ഗുകള്‍/ ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന് എനിക്ക്
ബോധ്യമായിട്ടുണ്ട്. എനിക്ക് പറ്റാവുന്ന വിധത്തില്‍ അത് റിപ്പോര്‍ട്ട്
ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ ടൂളിന്റെ ഡെവലപ്പ്മെന്റ് തുടങ്ങി മാസങ്ങള്‍
കഴിഞ്ഞിട്ടും പല തലത്തിലുള്ള യൂസര്‍ ടെസ്റ്റിങ്ങും ട്രാന്‍സിലേറ്റ്
വിക്കിയിലുമെല്ലാം ഇന്‍ക്യുബേറ്ററിലുമെല്ലാം പരീക്ഷാര്‍ഥം
ഓടിച്ചിട്ടുണ്ട്, ഞാന്‍ ഉപയോഗിച്ചിട്ടുമുണ്ട്. ഇതിനനുസരിച്ച്
ക്രിയാത്മകമായ ഫീഡ്ബാക്കുകള്‍ കമ്മ്യൂണിറ്റിയുടെ ഭാഗത്തുനിന്ന്
ഉണ്ടാകേണ്ടുന്നതിന് പകരം തുടക്കം മുതലേ എതിര്‍ക്കുന്ന നിലപാടുകളാണ്
കണ്ടത്. അതെന്തോ ആയിക്കൊള്ളട്ടെ.ആ വിധത്തിലുള്ള പൊളിറ്റിക്സില്‍
ഇടപെടാന്‍  താല്പര്യവുമില്ല. ഇതിലെ സാങ്കേതികമായ കാര്യങ്ങള്‍
മനസ്സിലാക്കുന്നതിലും മറ്റും എനിക്ക് പരിമതികളുള്ളതിനാല്‍ കൂടുതലൊന്നും
അഭിപ്രായമില്ല.

സ്വതന്ത്രമലയാളം കംമ്പ്യൂട്ടിങ്ങും വിക്കിപീഡിയ സംരംഭങ്ങളും ഞാന്‍
സന്നദ്ധപ്രവര്‍ത്തനമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള മേഖലകളാണ്.
രണ്ടിന്റേയും ലക്ഷ്യം ഒന്നാണെന്ന് തന്നെയാണ് എന്റെ വിശ്വാസവും. രണ്ടിന്റെ
പ്രവര്‍ത്തനങ്ങളും കൂട്ടിക്കുഴയ്ക്കാനിതുവരെ ശ്രമിച്ചിട്ടില്ല. എന്റെ
കൂടുതല്‍ സമയവും വിക്കിക്ക് വേണ്ടി തന്നെയാണ് മാറ്റി വച്ചിരുന്നതും.
ഇപ്പോള്‍ എനിക്കെതിരെ നടത്തിവരുന്ന SMC ലേബലിങ്ങ് മുകളില്‍ പറഞ്ഞ
ഓണ്‍ലൈന്‍ ഇടങ്ങളില്‍ വിക്കിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മാനസികമായി
ബുദ്ധുമുട്ടുണ്ടാക്കുന്നതിനാല്‍ കൂടുതല്‍  കമ്മ്യൂണിറ്റി
പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

എന്റെ പ്രവര്‍ത്തനം വിക്കിയിലേക്ക് മാത്രമായി ചുരുക്കുന്നു.അവിടെ
ക്രിയാത്മകമായി ഇടപെടുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
നിര്‍ത്തുന്നു.

നന്ദി.

Manoj.K/മനോജ്.കെ
www.manojkmohan.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l